Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സിനിമാ പിന്നണി ഗായകനുമായ കണ്ണൂര്‍ സലിം (55) വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ കണ്ണൂര്‍ താഴെ ചൊവ്വ-ചാല ബൈപാസിലാണ് അപകടമുണ്ടായത്. വളപട്ടണത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷം സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.
കോഴിക്കോട് നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു. കാറിൽ കുടുങ്ങിയ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അദ്ദേഹം തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്.
Leave a Reply