Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് ചോക്കളേറ്റ് താരം ഷാഹിദ് കപൂറിന്‍റെ വിവാഹത്തിൽ ഏറെ സന്തോഷിക്കുന്നത് ആരെന്നറിയണ്ടേ? ഷാഹിദിന്‍റെ മുൻ കാമുകി കരീന കപൂർ ഖാൻ. ഷാഹിദിന്‍റെ വിവാഹ വാർത്തയോട് ഏറെ സന്തോഷമുണ്ടെന്നാണ് കരീന പ്രതികരിച്ചത്. ക്ഷണിച്ചാൽ വിവാഹത്തിൽ പങ്കെടുക്കുമെന്നും കരീന പറഞ്ഞു.
ഷാഹിദിന്‍റെ വിവാഹ വാർത്ത അറിഞ്ഞു. അദ്ദേഹം തന്നെയാണ് ഇക്കാര്യം എന്നെ അറിയിച്ചത്. എനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു- കരീന പറഞ്ഞു.
ഷാഹിദിന് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ എന്ന ചോദ്യത്തിന് ആരെയും ഉപദേശിക്കാൻ താൻ ആരുമല്ലെന്നായിരുന്നു കരീന പറഞ്ഞത്.
പുതിയ ചിത്രമായ ഉദ്ത പഞ്ചാബിൽ കരീനയും ഷാഹിദും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക.
34കാരിയായ കരീനയും ഷാഹിദും തമ്മിൽ മൂന്നു വർഷത്തോളം പ്രണയത്തിലായിരുന്നു. ഒടുവിൽ 2007ലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഷാഹിദുമായി പിരിഞ്ഞ ശേഷമാണ് കരീന സെയ്ഫ് അലിഖാനെ വിവാഹം ചെയ്തത്. ഡൽഹി സ്വദേശിനിയായ മിറ രാജ്പുതുമായാണ് ഷാഹിദിന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
Leave a Reply