Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:22 am

Menu

Published on June 21, 2013 at 12:37 pm

സരിതാ എസ്. നായര്‍ക്ക് ദല്‍ഹിയിലും ഉന്നതതല ബന്ധം

saritha-s-nair-has-upperhead-contacts-in-delhi

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ എസ്. നായര്‍ ഡല്‍ഹിയാത്ര നടത്തിയ രേഖകളും പ്രത്യേക അന്വേഷണസംഘം കണ്ടെത്തി.സരിതാ എസ്. നായര്‍ ഇടയ്ക്കിടെ ഡല്‍ഹിയാത്ര നടത്തുന്നതിനുപിന്നില്‍ ഉന്നതതല ബന്ധമാണ്.കേന്ദ്രമന്ത്രിമാരും എം.പിമാരും ദല്‍ഹി കേന്ദ്രമായ ഉന്നത ഉദ്യോഗസ്ഥരും ഇതില്‍ പെടും.15 തവണ ബിജുവുമൊത്ത് സരിത ഡല്‍ഹിയാത്ര ചെയ്തിട്ടുണ്ട്. ബിജു ഇല്ലാത്തപ്പോള്‍ മോഹന്‍ദാസ് എന്നയാളാണ് സരിതക്കൊപ്പം യാത്രയിലുണ്ടായിരുന്നത്.മോഹന്‍ദാസിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസാരിച്ചതായി പറയുന്ന ദിവസം സരിത ദല്‍ഹിയില്‍ ഉണ്ടായിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.എറണാകുളം രവിപുരത്തുള്ള ഫൈ്ളവെല്‍ ട്രാവല്‍ ഏജന്‍സിയാണ് സരിതക്കും ബിജുവിനും ടിക്കറ്റ് ബുക് ചെയ്തിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News