Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on June 20, 2015 at 11:40 am

ലോകത്തിന്റെ മുത്തശ്ശിക്ക് 116ാം വയസ്സിൽ അന്ത്യം

jeralyn-tali-passed-away

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവു പ്രായം കൂടിയയാളെന്ന് വിശ്വസിക്കപ്പെടുന്ന ജെറാലീന്‍ ടാലി അന്തരിച്ചു. 116ാം പിറന്നാള്‍ ആഘോഷിച്ച് ഒരുമാസത്തിനു ശേഷമായിരുന്നു അന്ത്യം.ഉറക്കത്തിനിടെയായിരുന്നു, ഒരാഴ്ചയായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ടാലിയുടെ മരണം .

ലോസ് ആഞ്ജലിസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായി ഇവരെ പ്രഖ്യാപിച്ചത്. ശ്വാസകോശ രോഗത്തേത്തുടര്‍ന്നാണ് ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

1899 ല്‍ മൊണ്‍ട്രോസില്‍ ജനിച്ച ടാലി 1930 ല്‍ മിഷിഗണിലേക്ക് താമസം മാറ്റി. 52 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം ഭര്‍ത്താവ് ആല്‍ഫ്രഡ് ടാലി അന്തരിച്ചത് 1988ലാണ്. അദ്ദേഹം മരിക്കുമ്പോള്‍ 95 വയസ്സായിരുന്നു. 77 വയസ്സുള്ള മകളുണ്ട്. 116ാം പിറന്നാള്‍ ആഘോഷിച്ചത് മെയ് 23നായിരുന്നു.

Loading...

Comments are closed.

More News