Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:41 pm

Menu

Published on June 22, 2015 at 4:18 pm

ചൈനയില്‍ ‘ഡോഗ് മീറ്റ് ഫെസ്റ്റ്’, തെരുവ് നായ്ക്കളെപ്പോലും വെറുതെ വിടുന്നില്ല

china-yulin-dog-meat-festival-under-way-despite-outrage

ചൈന:ചൈനയിലെ യൂലിനില്‍ നടക്കുന്ന ‘ഡോഗ് മീറ്റ് ഫെസ്റ്റി’നെതിരെ വ്യാപക പ്രതിഷേധം. പട്ടിയിറച്ചിയ്ക്ക് വേണ്ടിയും വിഭവങ്ങള്‍ തയ്യാറാക്കുന്നതിനു വേണ്ടിയും യൂലിനില്‍ ആയിരക്കണക്കിന് പട്ടികളെയാണ് കൊന്നൊടുക്കുന്നത്. തെരുവ് പട്ടികളും ക്രൂരമായി കശാപ്പ് ചെയ്യപ്പെടുന്നു. വേനല്‍ക്കാലത്ത് സംഘടിപ്പിയ്ക്കുന്ന ഡോഗ് ഫെസ്റ്റിവല്‍ മൃഗസ്‌നേഹികളുടെ പ്രതിഷേധം മൂലം ലോകശ്രദ്ധയാകര്‍ഷിച്ചിരിയ്ക്കുകയാണ്. ചൈനയും ദക്ഷിണ കൊറിയയും ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളില്‍ പട്ടിയിറച്ചി തിന്നുന്ന പതിവ് നൂറ്റാണ്ടുകളായിട്ടുള്ളതാണ്. എന്നാല്‍ യൂലിനിലെ ഡോഗ് മീറ്റ് ഫെസ്റ്റ് തുടങ്ങിയിട്ട് വളരെ കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ.

22-1434968238-dog-meat2

ഫെസ്റ്റിനോട് അനുബന്ധിച്ച് പട്ടിയിറച്ചിയുടെ ആവശ്യം കൂടുന്നതോട് കൂടി വിലയും കുതിച്ചുയരും. പട്ടിയെ കണ്ട് വില പറഞ്ഞുറപ്പിച്ച ശേഷമാണ് കൊന്ന് ഇറച്ചിയാക്കി മാറ്റുന്നത്. എന്നാൽ ഒട്ടേറെ മൃഗസ്‌നേഹികള്‍ വന്‍തുക നല്‍കി കശാപ്പുകാരില്‍ നിന്നും പട്ടികളെ വാങ്ങി സംരക്ഷിയ്ക്കാറുണ്ട്. മാത്രമല്ല മൃഗസ്‌നേഹികള്‍ പട്ടികളെ കൊന്നൊടുക്കുന്നതിനെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തുന്നുമുണ്ട്. 38ലക്ഷത്തിലധികം പേരാണ് ഡോഗ് മീറ്റ് ഫെസ്റ്റിനെതിരെ ഓണ്‍ലൈന്‍ ക്യമ്പയിനില്‍ ഒന്നിച്ചത്.പണം നേടുന്നതിന് വേണ്ടി തെരുവ് നായ്ക്കളേയും കശാപ്പുകാര്‍ വെറുതെ വിടില്ല. ക്രൂരമായി കൊന്ന് വില്‍ക്കും

22-1434968230-dog-meat

ഭരണകൂടം മൃഗങ്ങളുടെ അവകാശങ്ങള്‍ക്കെതിരെ നടത്തുന്ന ലംഘനത്തിനെതിരെ ചൈനീസ് ഭരണകൂടം ശക്തമായ നിലപാടുകള്‍ ഒന്നും തന്നെ എടുത്തിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News