Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 8:16 am

Menu

Published on June 27, 2015 at 10:58 am

ഹോട്ടല്‍ സമരം മാറ്റി

hotel-stir-called-on-june-29-postponed

കൊച്ചി: ഹോട്ടലുകളിലെ വില നിയന്ത്രണ ബില്ലിനെതിരേ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ് അസോസിയേഷന്‍ 29ന് നടത്താൻ തീരുമാനിച്ചിരുന്ന ഹോട്ടലടച്ചിട്ടുള്ള സമരവും സെക്രട്ടറിയേറ്റ് മാര്‍ച്ചും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു മാറ്റിവച്ചു. വില നിയന്ത്രണ ബില്‍ സംബന്ധിച്ച് കേരളത്തിലെ ഹോട്ടലുടമകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നു ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍. ഇതിനു ശേഷമേ ബില്ലുമായി മുന്നോട്ടുപോകൂവെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്- കെഎച്ച്ആര്‍എ സംസ്ഥാന പ്രസിഡന്‍റ് ജോസ്മോ ഹനും ജനറല്‍സെക്രട്ടറി മൊയ്തീന്‍കുട്ടി ഹാജിയും അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News