Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സിനിമാ താരം കാവ്യാ മാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരത്തിന് നാളെ തുടക്കം.മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് വസ്ത്രവ്യാപാരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഇന്നസെന്റ് എംപി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാമേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കാവ്യ തന്നെയാണ് ബ്രാന്‍ഡ് അംബാസിഡര്‍.laksyah.com എന്നാണ് കാവ്യ തന്റെ പുതിയ സംരംഭത്തിൻറെ പേര്.ലാഭം നേടുക എന്നുള്ളതല്ല, മികച്ച ഉല്‍പന്നങ്ങല്‍ നല്‍കി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുകയാണ് തന്റെ ലക്ഷ്യമെന്നും ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് കുടുംബപരമായി ചെയ്തുകൊണ്ടിരുന്ന വസ്ത്ര വ്യാപാരമേഖലയിലേക്ക് താന്‍ കടക്കാന്‍ തീരുമാനിച്ചതെന്നും കാവ്യ പറഞ്ഞു.ലക്ഷ്യയ്ക്കു വേണ്ടി പ്രത്യേക ഡിസൈനിംഗ് സെന്ററും കൊച്ചിയിലുണ്ടാകും. പുതിയ ഡിസൈനര്‍മാര്‍ക്കും അവസരം നല്‍കും.സാരികളും ചുരിദാറുകളും ലഹംങ്കയും ഉള്‍പ്പെട്ട വസ്ത്രങ്ങളാണ് ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്നത്.
Leave a Reply