Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വ്യോമസേനാ വിമാനം സുമാത്ര ദ്വീപിലെ മെഡാന്‍ നഗരത്തില്‍ തകര്‍ന്നുവീണ് 116 പേര്‍ കൊല്ലപ്പെട്ടു. ഹെര്‍ക്കുലീസ് സി 130 വിമാനം പറന്നുയര്‍ന്ന് രണ്ടു മിനിറ്റിനുള്ളില്‍ പൊട്ടിത്തെറിച്ച് തീഗോളങ്ങളായി നഗരത്തില്‍ പതിക്കുകയായിരുന്നു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 101 യാത്രക്കാരും 12 ജീവനക്കാരും അപകടത്തില്‍ മരിച്ചതായി വ്യോമസേനാ മോധവി അഗസ് സുപ്രിയാത്ന പറഞ്ഞു. അമ്പതോളം മൃതദേഹങ്ങള്‍ കണ്ടെടുത്തു. സൈനികരുടെ ബന്ധുക്കളും സ്ത്രീകളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന മൂന്നു പേരും മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. 51 വര്‍ഷം പഴക്കമുള്ള വിമാനം മസാജ് പാര്‍ലറിനും ഹോട്ടലിനും മുകളിലാണ് വീണത്. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ലെന്ന് സൈനികവക്താവ് അറിയിച്ചു.