Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളികളുടെ പ്രിയപ്പെട്ടതാരം പ്രേമം നായിക മലർ ആണെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും ഒരു സംശയവും കാണില്ല.ഒരു പുതുമുഖ നടിയ്ക്ക് ഇത്രയും വലിയ സ്വീകരണം നല്‍കുന്നത് മലയാള സിനിമയില്‍ ഒരുപക്ഷെ ഇതാദ്യമായിരിക്കും. സായി പല്ലവിയുടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ കണ്ടാല്‍ ലൈക്കുകളെക്കൊണ്ടും കമന്റുകളെക്കൊണ്ടും നിറയുകയാണ്.വനിത മാസികയുടെ കവര്‍ പേജിന് വേണ്ടി എടുത്ത ഈ ഫോട്ടോകളാണ് ഫേസ്ബുക്കില്‍ വൈറലാകുന്നത്.സായിയുടെ അടുത്ത ചിത്രമെതെന്ന ആകാംക്ഷയിലാണ് ആരാധകരിപ്പോൾ.ആസിഫ് അലിയുടെ ഇടി എന്ന ചിത്രത്തിലൂടെ സായി വീണ്ടും വരുന്നെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും, വാര്‍ത്ത നിഷേധിച്ച് സായി തന്നെ രംഗത്തെത്തിയിരുന്നു.ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തെത്തിയ ആളാണ് സായി. സായിയുടെ നൃത്തരംഗങ്ങളും ഡാന്‍സ് ഷോയുമെല്ലാം മലയാളികള്‍ക്ക് പ്രിയം തന്നെയാണ്.
–
–
–
–
Leave a Reply