Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 12:47 pm

Menu

Published on July 2, 2015 at 5:54 pm

തൃശൂരിൽ ചെള്ളുപനി

tick-fever-confirmed-in-thrissur

തൃശൂർ: കരിമ്പനിയുടെയും തക്കാളിപ്പനിയുടെയും ഭീതി മാറാൻ പോലും സമയം കിട്ടാതെ, തൃശൂരിൽ ചെള്ളുപനിയും സ്ഥിരീകരിച്ചു. പഴയന്നൂരിലെ അറുപത്തൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ജാഗ്രതാ നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായതാണ് ഇത്തരത്തിലുള്ള പകർച്ചാ വ്യാധികൾ ഉണ്ടാകാൻ കാരണമെന്നാണ് ആരോപണം.
വൃത്തിഹീനമായ ചുറ്റുപാടിൽ കാണുന്ന ചെള്ളുകളാണ് രോഗവാഹകർ .തൊലിപ്പുറത്തുണ്ടാകുന്ന പൊള്ളൽപ്പാടാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണം. രോഗത്തിന് ചികിത്സ എടുത്തില്ലെങ്കിൽ രോഗം മാരകമാകുമെന്ന് ഡോക്റ്റർമാർ പറയുന്നു. ആശങ്ക വേണ്ടെന്നും ഡോക്റ്റർമാർ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News