Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:04 pm

Menu

Published on July 6, 2015 at 5:05 pm

വിവാഹ മോചനത്തില്‍ അവസാനിച്ച സെലിബ്രിറ്റി വിവാഹങ്ങള്‍

famous-and-shocking-divorces-in-malayalam-film-industry

മുകേഷ്- സരിത
1988ലാണ് മുകേഷും സരിതയും വിവാഹിതരാകുന്നത്.അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇരുവരും വര്‍ഷങ്ങളോളം വേര്‍പിരിഞ്ഞാണ് ജീവിച്ചത്. 2007ല്‍ ഇരുവരും വിവാഹ മോചനവും നേടി. ഇതിനു ശേഷം 2013ല്‍ മുകേഷ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്തു. സരിത രണ്ട് മക്കളോടൊപ്പം ജീവിക്കുന്നു.

download

ശാന്തി കൃഷ്ണ- ശ്രീനാഥ്
ഒരുകാലത്ത് സിനിമകളിലെ സ്ഥിരം പ്രണയ ജോഡികളായിരുന്നു ശാന്തി കൃഷ്ണയും ശ്രീനാഥും. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ 1984ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായി. പക്ഷെ 11 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വിവാഹ മോചിതരായി. വിവാഹ മോചന ശേഷം ശ്രീനാഥ് ലതയെയും ശാന്തി കൃഷ്ണ എസ്. ബജോരെയും പങ്കാളിയാക്കി.

download (2)

ദിലീപ്- മഞ്ജു വാര്യര്‍
1998ലാണ് ദിലീപും മഞ്ജു വാര്യരും പ്രണയ വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകള്‍, മീനാക്ഷി. ദാമ്പത്യ ജീവിതത്തില്‍ ഒത്തു പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിക്കുകയായിരുന്നു. പരസ്പര ധസമ്മതപ്രകാരമുള്ള വിവാഹമോചനത്തിനായി കോടതിയെ സമീപിച്ച് ഇരുവരും വിവാഹ മോചിതരായി. മകള്‍ മീനാക്ഷി ദിലീപിനൊപ്പം ജീവിക്കുന്നു. ഇരുവരും സിനിമയില്‍ സജീവമാകുകയും ചെയ്തു.

download (1)

പ്രിയദര്‍ശന്‍- ലിസി
24 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് പ്രിയദര്‍ശനും ലിസിയും വിവാഹ മോചിതരായത്. വിവാഹ മോചന ശേഷം സിനിമയിലേക്ക് തിരികെ വരുന്നതായി ലിസി പ്രഖ്യാപിക്കുകയും ചെയ്തു. ബിസിനസിലെ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹ മോചിതരായതെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. 1990ലാണ് ഇരുവരും വിവാഹിതരായിത്. രണ്ട് കുട്ടികളുമുണ്ട്.

download (3)

രഘുവരന്‍- രോഹിണി
1996ലാണ് രഘുവരനും രോഹിണിയും പ്രണയ വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. പക്ഷെ വിവാഹ ശേഷം രഘുവരന്‍ ലഹരിയ്ക്ക് അടിമയായത് വിവാഹ ബന്ധത്തിന്റെ താളം തെറ്റിച്ചു. ഇടയ്ക്കിടെ റിഹാബിലിറ്റേഷന്‍ സെന്ററില്‍ രഘുവരന്‍ ചികിത്സയ്ക്ക് വിധേയനാകാനും ആരംഭിച്ചു. ഇത് കുടുംബജീവിതം തകരാനിടയാക്കി. 2004ല്‍ ഇരുവരും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി. 2008ല്‍ രഘുവരന്‍ മരണമടയുകയും ചെയ്തു. വിവാഹ മോചന ശേഷം രോഹിണി സിനിമയില്‍ സജീവമാകാനും തുടങ്ങി.

download (4)

മനോജ് കെ ജയന്‍- ഉര്‍വശി
ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2000ത്തിലാണ് മനോജ് കെ ജയനും ഉര്‍വ്വശിയും വിവാഹിതരായി. വിവാഹബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകളുമുണ്ട്. എന്നാല്‍ 2008ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. മകള്‍ കുഞ്ഞാറ്റ മനോജ് കെ ജയനോടൊപ്പം ജീവിക്കുന്നു.ഉര്‍വ്വശി മദ്യത്തിന് അടിപെട്ടതാണ് കുടുംബജീവിതം തകരാന്‍ കാരണം എന്നാണ് കുടുംബകോടിതിയല്‍ മനോജ് അറിയിച്ചത്. വിവാഹമോചന ശേഷം മനോജ് ആശയെയും ഉര്‍വ്വശി ശിവപ്രസാദിനെയും വിവാഹം ചെയ്തു.

download (5)

അനില്‍ കുമാര്‍- കല്‍പന
സംവിധായകന്‍ അനില്‍ കുമാറും നടി കല്‍പനയും 2012ലാണ് വിവാഹ മോചനം നേടിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. മകളിലപ്പോള്‍ കല്‍പനയ്‌ക്കൊപ്പം കഴിയുന്നു. അനിലിന് വിവാഹാനന്തരം മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി കല്‍പന കോടിതിയെ അറിയിച്ചു. എന്നാല്‍ കല്‍പനയില്‍ നിന്നും മാനസികമായ പീഡനം ഏല്‍ക്കുന്നതായി അനിലും കോടിതയി ബോധിപ്പിച്ചു. കല്‍പന ഇപ്പോഴും സിനിമയില്‍ സജീവമാണ്.

download (6)

ജഗതി ശ്രീകുമാര്‍- മല്ലിക
മലാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറും മല്ലികയും 1976ലാണ് പ്രണയ വിവാഹിതരായിത്. ഇരുവരും സിനിമയില്‍ സജീവമാകുന്നതിന് മുമ്പായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ ദാമ്പ്യത്തിനൊടുവില്‍ ഇരുവരും വിവാഹ മോചിതരായി. പിന്നീട് മല്ലിക നടന്‍ സുകുമാരനെ വിവാഹം ചെയ്തു. ജഗതി കലയെയും. ജഗതി കലയുമായുള്ള വിവാഹ ബന്ധം മോചിപ്പിച്ച ശേഷം 1984ല്‍ ശോഭയെ വിവാഹം ചെയ്തു.

download (7)

സത്താര്‍- ജയഭാരതി
1979ലാണ് സത്താറും ജയഭാരതിയും വിവാഹിതരാകുന്നത്. പ്രൊഡ്യുസര്‍ ഹരി പോത്തനുമായുള്ള വിവാഹ മോചന ശേഷമാണ് സത്താറുമായി ജയഭാരതി പ്രണയിത്തിലായതും വിവാഹിതരായതും. സത്താറുമായുള്ള ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ 1987ല്‍ എട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇരുവരും വിവാഹ മോചിതരുമായി.

download (8)

മുകുന്ദന്‍- മഞ്ജു പിള്ള
വളരെ ചെറിയ ദാമ്പത്യമായിരുന്നു മുകുന്ദന്‍ മേനോനും മഞ്ജു പിള്ളയും തമ്മിലുണ്ടായിരുന്നത്. പരസ്പരം ഒത്തുപോകാന്‍ പറ്റാത്ത അഭിപ്രായ വ്യത്യാസങ്ങളാണ് ഇരുവരുടെയും വിവാഹ മോചനത്തിലെത്തിച്ചത്. വിവാഹ മോചനം നേടിയ ശേഷം മഞ്ജുപിള്ള സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. മുകുന്ദന്‍ വിജയലക്ഷ്മിയേയും.

download (9)

രഞ്ജിത്ത്- പ്രിയ രാമന്‍
നേസം പുതുസ് എന്ന തമിഴ് സിനിമയുടെ സെറ്റില്‍ വെച്ചാണ് പ്രിയ രാമനും രഞ്ജിത്തും പ്രണയത്തിലാകുന്നത്. 1999 ല്‍ ഇരുവരും വിവാഹിതരുമായി. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. 2014ല്‍ ഇരുവരും വിവാഹ മോചിതരായി. രഞ്ജിത്തിന്റെ ആദ്യ പ്രണയിനിയായ രാഗസുധയുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് കിംവദന്തികള്‍ പരന്നത്. 2014ല്‍ രഞ്ജിത്ത് രാഗസുധയെ വിവാഹം ചെയ്യുകയും ചെയ്തു.

download (10)

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News