Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 1:31 pm

Menu

Published on July 14, 2015 at 5:20 pm

കള്ളന്മാർക്ക് മാനസാന്തരം വന്നാൽ ഇങ്ങനെയുമോ???

thief-returns-stones-after-20-years-of-bad-luck

ചിലപ്പോള്‍ കള്ളന്മാര്‍ക്ക് മാനസാന്തരം ഉണ്ടാവാറുണ്ടെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഗലാമ സിറ്റിയിലെ ഒരു കള്ളന് 20 വര്‍ഷത്തിന് ശേഷം മാനസാന്തരമുണ്ടായിരിക്കുന്നു. 20 വര്‍ഷത്തിന് ശേഷം മോഷ്ടിച്ച വസ്തു തിരിച്ചു വച്ചിരിക്കുകയാണ് ഗലാമയിലെ ഒരു കള്ളന്‍.പുരാതന വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന പുരാതന നഗരമായ ഗലാമ സിറ്റിയിലെ മ്യൂസിയത്തില്‍ നിന്നും കള്ളന്‍ 1995 ല്‍ ആണ് അമൂല്യമായ കല്ലുകള്‍ മോഷ്ടിച്ചത്. പുരാതനമായ ഈ കല്ലുകള്‍ കൊണ്ട് കള്ളന് യാതൊരു വിധ സഹായവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല നിര്‍ഭാഗ്യം മാത്രമേ സമ്മാനിച്ചിട്ടുള്ളു. അതിനാലാണ് കള്ളന്‍ ആ കല്ല് തിരികെ ഏല്‍പ്പിച്ചത്. ഗലാമയില്‍ ഇതുപോലെയുള്ള 2000ല്‍ പരംകല്ലുകള്‍ ഈ മ്യൂസിയത്തില്‍ ഉണ്ട്. കൂടാതെ ഇവ റോമന്‍സമ്രാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ മ്യൂസിയത്തില്‍ നിന്ന് പല തവണ മോഷണം നടന്നിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയപ്പെടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News