Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:39 pm

Menu

Published on June 22, 2013 at 8:46 pm

ശാലുമേനോനെ പോലീസ് ചോദ്യം ചെയ്തു.

solar-panel-scam-actress-salu-menon-is-questioned-by-police

ചലച്ചിത്ര താരം ശാലുമേനോനെ, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവല്ല ഡി.വൈ.എസ്.പി ഓഫീസില്‍ എ.ഡി.ജി.പി. ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജു രാധാകൃഷ്ണന്റെ അടുത്ത സുഹൃത്താണ് ശാലു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് ബിജു പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുറച്ചു കാലം കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞ ബിജു രാധാകൃഷ്ണന്‍ ശാലുവിന്റെ മൊബൈല്‍ ഫോണാണ് ഉപയോഗിച്ചത്. എന്നാല്‍ സോളാര്‍ തട്ടിപ്പില്‍ തനിക്കു യാതൊരു പങ്കുമില്ലെന്ന് ശാലു മേനോന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നടിയെ ചോദ്യം ചെയ്യുന്ന വിവരം അറിഞ്ഞ് വന്‍തോതില്‍ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ഡി.വൈ.എസ്.പി. ഓഫീസിന മുന്നില്‍ തടിച്ചുകൂടിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News