Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെൽബൺ: മൂന്നു തവണ ലോകചാംപ്യനായ ഓസ്ട്രേലിയൻ സർഫിങ് താരം മൈക്ക് ഫാനിങ്, സ്രാവിന്റെ വായിൽ നിന്നു അത്ഭുതകരമായി രക്ഷപെട്ടു.സിഡ്നിയിൽ നടന്ന ലോക സർഫിങ് ലീഗ് ഫൈനൽ മൽസരത്തിനിടെയാണ് ഫാനിങ്ങിന്റെ അത്ഭുതകരമായ രക്ഷപെടൽ.
മൽസരത്തിനിടെ കാലിൽ എന്തോ തട്ടുന്നതു പോലെ തോന്നിയ ഫാനിങ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടതൊരു വമ്പൻ സ്രാവിനെയായിരുന്നു. തുടർന്ന് ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നതിനായി അതിന്റെ വാലിൽ ശക്തമായി ചവുട്ടി.
എന്നാൽ സ്രാവ് പിന്മാറാതെ ഫാനിങ്ങിന്റെ പിന്നാലെ എത്തുകയായിരുന്നു. തുടർന്ന് സർഫിങ് ബോർഡ് ഉപേക്ഷിച്ച് ഫാനിങ് നീന്തി രക്ഷപെടുകയായിരുന്നു.
–
–
Leave a Reply