Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 11:20 pm

Menu

Published on July 23, 2015 at 11:31 am

ബാഹുബലിക്ക് ഗിന്നസ് റെക്കോര്‍ഡ്

after-box-office-baahubali-bahubali-breaks-guinness-world-record

രാജമൗലി സംവിധാനം ചെയ്ത ബാഹുബലിക്ക് ലോകത്തിലെ ഏറ്റവും വലിയ സിനിമാ പോസ്റ്റര്‍ വിഭാഗത്തിൽ ഗിന്നസ് റെക്കോര്‍ഡ്. ഗിന്നസ് റെക്കോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണവും ബാഹുബലിക്ക് തന്നെ .

സിനിമയുടെ പ്രചാരണത്തിനായി നടന്ന ചടങ്ങില്‍ കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കൊളേജ് ഗ്രൗണ്ട് സ്റ്റേഡിയത്തിലായിരുന്നു 4,793.65 സ്ക്വയര്‍ മീറ്റര്‍ വലിപ്പത്തിലുള്ള പോസ്റ്റര്‍ ഒരുക്കിയത്.ബാഹുബലിയുടെ സംവിധായകന്‍ രാജമൗലി ഡിസൈന്‍ ചെയ്‍ത പോസ്റ്റര്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കമ്പനിയാണ് കൊച്ചിയില്‍ അവതരിപ്പിച്ചത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ കമ്പനിയുടെ പേരിലാണ് ഗിന്നസ് ബുക്ക് റെക്കോര്‍ഡും.

അതേസമയം ബാഹുബലി പുറത്തിറങ്ങി 12 ദിവസം മാത്രം പിന്നിടുമ്പോഴേക്കും ബോക്സ് ഓഫീസ് കളക്ഷന്‍ 400 കോടി രൂപയിലേക്ക് അടുക്കുകയാണ്. രണ്ടാം വാരം പിന്നിടുമ്പോഴേക്കും തന്നെ ബാഹുബലിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ 400 കോടി കവിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ചിത്രത്തിന്റെ തമിഴ് പതിപ്പ് ഇതുവരെ 40 കോടി നേടിയിട്ടുണ്ട്. ഹിന്ദി പതിപ്പ് 67 കോടിയും.

Loading...

Leave a Reply

Your email address will not be published.

More News