Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on July 27, 2015 at 9:48 am

പ്രേമം ചോര്‍ന്ന കേസില്‍ സെന്‍സര്‍ ബോര്‍ഡിലെ മൂന്നുപേര്‍ അറസ്റ്റില്‍

premam-piracy-three-arrested-from-censor-board

തിരുവനന്തപുരം: പ്രേമം സിനിമ ചോര്‍ത്തിയ കേസില്‍ സെന്‍സര്‍ ബോര്‍ഡിലെ മൂന്നുപേര്‍ അറസ്റ്റില്‍. സെന്‍സര്‍ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നെടുമങ്ങാട് സ്വദേശികളായ അരുണ്‍ കുമാര്‍, നിധിന്‍, കോവളം സ്വദേശിയായ കുമാരന്‍ എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.പ്രേമം സിനിമയുടെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ പൊലീസ് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണ്‍, ഡിവിഡി എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.സിനിമയുടെ എഡിറ്റിങ് നടന്ന തിരുവനന്തപുരം, കൊച്ചി, ചെന്നൈ എന്നീ സ്റ്റുഡിയോകളില്‍ നിന്നു പിടിച്ചെടുത്ത 32 ഹാര്‍ഡ് ഡിസ്‌കുകള്‍, ഡിവിഡികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയാണു പരിശോധിക്കുന്നത്.സെന്‍സര്‍ ബോര്‍ഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്തതെന്നുമാണ് ആന്റി പൈറസി സെല്‍ അന്വേഷിക്കുന്നത്.

Loading...

Comments are closed.

More News