Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : പ്രേമം സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ കമൽ രംഗത്ത്. സിനിമ ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് കമല്‍ ആരോപിക്കുന്നു.അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസിലിരുന്ന് മദ്യപിക്കുന്നതും കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കമല്‍ പറഞ്ഞു. വ്യാജ സി.ഡി പുറത്ത് വരുന്നത് ആദ്യം സംഭവമല്ല. പ്രേമത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് ആഗോള പ്രശ്‌നമാണോ എന്ന് മലയാളികള്‍ ചിന്തിക്കണമെന്നും ഇതിന്റെ പേരില്‍ അനാവശ്യ പ്രശനങ്ങള്‍ ഉണ്ടാക്കുകയാണെന്നും കമല്‍ കുറ്റപ്പെടുത്തി. പ്രേമം സിനിമയുമായി ബന്ധപ്പെട്ട് തുടരെ തുടരെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തിലാണ് കമലിന്റെ പ്രതികരണം. പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താല്‍ക്കാലിക ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .
Leave a Reply