Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 10:06 am

Menu

Published on July 27, 2015 at 3:20 pm

ലണ്ടൻ ടവർ ബ്രിഡ്ജിൽ നിന്ന് ചാടി യുവാവിന്‍റെ സാഹസികത

dont-copy-teenagers-stupid-tower-bridge-jump-lifeboat-chief-warns

ലണ്ടൻ ടവർ ബ്രിഡ്ജിൽ നിന്ന് ചാടി സാഹസികതയ്ക്ക് ശ്രമിച്ച ബ്രിട്ടീഷ് യുവാവ് ഷാ ഫൈസൽ ഷിൻവാരി പഠിച്ചത് വലിയൊരു പാഠം. ലണ്ടൻ ടവർ ബ്രിഡ്ജിൽ നിന്ന് തെംസ് നദിയിലേക്ക് ചാടിയായിരുന്നു യുവാവ് സാഹസികത കാണിച്ചത്. എന്നാൽ ഇയാൾ ഒഴുക്കിൽ അകപ്പെട്ടു പോവുകയായിരുന്നു. ഒടുവിൽ ഭാഗ്യം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. ഇയാളുടെ സാഹസികത സുഹൃത്ത് ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. ഈ വീഡിയൊ യൂട്യൂബിൽ ഇടുകയും ചെയ്തു.
എന്നാൽ ഈ സാഹസികത തന്‍റെ വിഡ്ഢിത്തമാണെന്ന് യുവാവ് പിന്നീട് ട്വീറ്റ് ചെയ്തു. ഇനിയൊരിക്കലും ഇത്തരത്തിലൊരു സാഹസികതയ്ക്ക് ശ്രമിക്കില്ലെന്നും യുവാവ് വ്യക്തമാക്കി. വലിയൊരു പാഠമാണ് ഇതിലൂടെ പഠിച്ചതെന്നും ഇയാൾ പറഞ്ഞു.

https://youtu.be/zkWWtDxLNZc

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News