Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 2:51 pm

Menu

Published on July 28, 2015 at 12:46 pm

അയാള്‍ ഞാനല്ല: ആദ്യ ഗാനം പുറത്തിറങ്ങി

first-song-of-fahadh-faasils-ayal-njanalla-released

ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വ്യത്യസ്തമായ മൂന്നു ഗെറ്റപ്പുകളിലാണ് ഫഹദ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. ജോബ് കുര്യന്‍, വിധു പ്രധാപ്, സിതാര, നവാസ്,സൂര്യ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനൂപ് ശങ്കറിന്‍റെ വരികള്‍ക്ക് മനു രമേശനാണ് ഈണം നൽകിയിരിക്കുന്നത്.

ചിത്രത്തിന്‍റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സംവിധായകന്‍ രഞ്ജിത്തിന്‍റെ കഥയ്ക്ക് വിനീത് കുമാര്‍ തന്നെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഷാംദത്താണ് ഛായാഗ്രഹണം. രഞ്ജിത്തിന്‍റെ സഹോദരന്‍ രഘുനാഥും കെ.ജി. സുരേഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ചിത്രമായിരിക്കും അയാള്‍ ഞാനല്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News