Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on July 29, 2015 at 4:21 pm

ജോര്‍ജിന്‍റെ സെലിന്‍ ഇനി ദിലീപിനൊപ്പം

madona-in-dileep-movie

പ്രേമം സിനിമയിൽ സെലിനായി പ്രേക്ഷകരുടെ മനം കവർന്ന മഡോണ സെബാസ്റ്റ്യന്‍ ഇനി ദിലീപിന്‍റെ നായികയാകുന്നു. സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് പുനര്‍ജനിക്കുന്ന കിങ് ലിയറിലാണ് മഡോണ ജനപ്രിയനായകന്‍റെ നായികാവേഷം അണിയുന്നത്.

ഇതിനകം തമിഴിലും അവസരം നേടിയ മഡോണ അഞ്ജലി എന്ന കഥാപാത്രത്തെ കിങ് ലിയറില്‍ അവതരിപ്പിക്കും. അടുത്തമാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ മലയാളത്തിലെ പ്രമുഖതാരങ്ങളും അഭിനയിക്കുന്നുണ്ട്.

യൂ റ്റു ബ്രൂട്ടസിലൂടെ ഗായികയായി അരങ്ങേറിയ മഡോണ അഭിനയത്തിലേക്കു ചുവടുവയ്ക്കുന്നത് അവിചാരിതമായിട്ടാണെങ്കിലും സംഗീതത്തിലും അഭിനയത്തിലും ഒരുപോലെ സജീവമാകാനാണ് ഈ പുതുമുഖ നായികയുടെ തീരുമാനം. സൂതുകാവും ഫെയിം നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറുകയാണ് മഡോണ. വിജയ് സേതുപതിയാണ് നായകന്‍.

Loading...

Comments are closed.

More News