Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 2:25 am

Menu

Published on July 31, 2015 at 11:59 am

പ്രേമച്ചൂട് തീരും മുൻപ് വിവാഹവും; അല്‍ഫോന്‍സ് പുത്രന് വധു അലീന മേരി

alphonse-putharen-marriage-on-auguest-22

പ്രേക്ഷക ഹൃദയങ്ങളെ പ്രേമം കൊണ്ട് പുളകം കൊള്ളിച്ചും, റെക്കോർഡ് വിജയം കൊണ്ടും ഒടുവിൽ വ്യാജ പതിപ്പ് വിവാദം കൊണ്ടുമൊക്കെ മലയാളികളെ അങ്ങേയറ്റം സ്വാധീനിച്ച സിനിമയാണ് പ്രേമം.എന്നാൽ ഇതൊക്കെയുണ്ടാക്കിയ സ്വാധീനം ഒന്ന് കെട്ടടങ്ങുന്നതിനു മുൻപ് പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ വിവാഹിതനാകുന്നു. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് വധു. ഓഗസ്റ്റ് 22നാണ് വിവാഹം. അലീന ഉപരി പഠനത്തിനായി ചെന്നൈയിലാണ്. ചെന്നൈയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിന് ശേഷം വീട്ടുകാര്‍ തമ്മില്‍ വിവാഹം ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 17ന് കൊച്ചിയില്‍ വച്ച് വിവാഹ നിശ്ചയം നടക്കും. നേരം, പ്രേമം സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അല്‍ഫോന്‍സ് പുത്രന്‍ എര്‍ണ്ണാകുളം ജില്ലയിലെ ആലുവയിലാണ് ജനിച്ചത്. ചെന്നൈയിലെ എസ്.എ.ഇ കോളേജില്‍ നിന്നാണ് അല്‍ഫോന്‍സ് സിനിമ പഠനം പൂര്‍ത്തിയാക്കിയത്. കുട്ടിക്കാലത്തെ തുടങ്ങിയ അല്‍ഫോന്‍സ് പുത്രന്റെ സിനിമയോടുള്ള അഭിനവേശം, നേരം ദി എയ്ഞ്ചല്‍ എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് സിനിമ ലോകത്ത് എത്തിക്കുന്നത്. ഹ്രസ്വചിത്രങ്ങള്‍ കൂടാതെ മ്യൂസിക്കല്‍ ആല്‍ബങ്ങളും അല്‍ഫോന്‍സ് ചെയ്തിട്ടുണ്ട്. പുതിയതായി റിലീസ് ചെയ്ത പ്രേമം എന്ന ചിത്രം അല്‍ഫോന്‍സ് പുത്രന്റെ രണ്ടാമത്തെ ചിത്രമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News