Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2024 5:17 pm

Menu

Published on August 4, 2015 at 1:59 pm

കമലിനെതിരെ പറയേണ്ടിവന്നതില്‍ ഫാസിൽ വിഷമിക്കുന്നു…

alappy-ashraff-statement

പ്രേമം എന്ന ചിത്രത്തെകുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞതിനെതിരെ അഭിപ്രായം പറയേണ്ടിവന്നതില്‍ പിന്നീട് ഫാസിലിന് ദുഃഖമുണ്ടായെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ് വെളിപ്പെടുത്തി.

കമലിന്‍റെ പുതിയ ചിത്രം ഉട്ടോപ്യയിലെ രാജാവിന്‍റെ ഓഡിയോ റിലീസിങ് ചടങ്ങിലാണ് ആലപ്പി അഷ്റഫ് വിവാദത്തെകുറിച്ച് പ്രതികരിച്ചത്. പ്രേമം കുട്ടികളെ വഴിതെറ്റിക്കുന്നതാണെന്നും വ്യാജപതിപ്പ് ചോര്‍ന്നത് ചരിത്രസംഭവമായി കാണേണ്ടയെന്നുമായിരുന്നു കമലിന്‍റെ പ്രസംഗം. കമലിന്‍റെ അഭിപ്രായം തെറ്റായിപ്പോയെന്നും കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്പെയില്‍ അധ്യാപകന്‍റെ പിറകെ നടക്കുന്ന വിദ്യാര്‍ഥിയുണ്ടല്ലോ എന്നും പറഞ്ഞ് കമലിനെതിരെ ഫാസിലും രംഗത്തുവന്നു.എന്നാല്‍ കമല്‍ ഉദ്ദേശിച്ചത് ഇതായിരുന്നില്ലെന്ന് അഷ്റഫ് ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ റോട്ടറി ക്ലബിന്‍റെ പരിപാടയില്‍ പങ്കെടുത്തുകൊണ്ടാണ് കമല്‍ പ്രസംഗിച്ചത്. മറ്റുപ്രധാനവിഷയങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്നതിനെടെയായിരുന്നു പ്രേമത്തെകുറിച്ചുള്ള പരാമര്‍ശം.

പ്രേമം ഒരു മോശം സിനിമയാണെന്ന് കമല്‍ പറഞ്ഞിട്ടില്ല. ഇക്കാര്യം ഫാസിലിനോട് താന്‍ സംസാരിച്ചിരുന്നു. അപ്പോള്‍ പറഞ്ഞതോര്‍ത്ത് പാച്ചിക്ക വിഷമിച്ചു. വിവാദം കഴിഞ്ഞല്ലോ, അന്ന് താന്‍ പറഞ്ഞില്ലെങ്കില്‍ മറ്റാരെങ്കിലും പറയുമായിരുന്നല്ലോ എന്നും പാച്ചിക്ക പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്താതിരുന്നത്. കമലിന്‍റെ സിനിമയുടെ ചടങ്ങായതുകൊണ്ടാണ് വിവാദത്തെകുറിച്ച് സംസാരിച്ചതെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News