Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ: അറുപത്തിയെട്ട് വയസുള്ള ടമാറ സംസണ്‍നോവ എന്ന സ്ത്രീയെ റഷ്യയിലെ നോറിയില്‍സ്കിലെ പോലീസ് അറസ്റ്റ് ചെയ്തത് ഒരു വഴക്കിന് ഒടുവില്‍ 79 വയസ് പ്രായമുള്ള സ്ത്രീയെ വിഷം കൊടുത്തുകൊന്നു എന്ന പേരിലാണ്.
2003 ല്‍ ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച 32കാരന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് സംശയിച്ചയാളായിരുന്നു ഇവര്‍. എന്നാല്‍ അന്ന് തെളിവൊന്നും കിട്ടിയില്ല.
ഇത്തവണ കൂടുതല്‍ തെളിവിനായി ഇവരുടെ വീട് പരിശോധിച്ച പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വീട്ടിൽ നിന്നും കണ്ടെടുത്ത, ഒരു ഡയറിയാണ് സുപ്രധാന വിവരങ്ങൾ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. ഇംഗ്ലീഷ്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളില്‍ എഴുതിയ ഡയറിയില്‍ പറയുന്നത് 10 ഒളം കൊലപാതകങ്ങളെക്കുറിച്ചാണ്. പോലീസിന് ഇതുവരെ തെളിയിക്കാന്‍ സാധിക്കാത്ത കൊലപാതകങ്ങള്‍ എങ്ങനെ നടത്തിയെന്ന സൂചന വ്യക്തമായി ഡയറിയില്‍ ഉണ്ട് .
അതിനിടയില്‍ ഒരു കറുത്ത കവറില്‍ ശരീര ഭാഗങ്ങള്‍ കുഴിച്ചിടാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ഇത് ഇവരാണെന്ന് സംശയിക്കുകയാണ് പോലീസ്. മുത്തശ്ശി റിപ്പര്‍ എന്നാണ് ഇപ്പോള്‍ റഷ്യന്‍ മാധ്യമങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന പേര്.
1995 മുതല്‍ റഷ്യയിലെ നോറിയില്‍സ്കിലെ ആളുകളെയും കാണാതായ കേസിനെക്കുറിച്ചും ഇവരുടെ ഡയറി പറയുന്നു എന്നത് പോലീസിനെ കൂടുതല്‍ അന്വേഷണത്തിലേക്ക് നയിച്ചിരിക്കുകയാണ്. ചില റഷ്യന്‍ മാധ്യമങ്ങള്‍ ഇവര്‍ കുറ്റങ്ങള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
Leave a Reply