Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 11:56 am

Menu

Published on August 6, 2015 at 3:53 pm

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ ആരൊക്കെ ?

amitabh-bachchan-akshay-kumar-salman-khan-in-top-10-highest-paid-actors

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളും. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ചത്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന 34 അഭിനേതാക്കളുടെ പട്ടികയാണ് ഫോര്‍ബ്സ് മാഗസിന്‍ പുറത്തുവിട്ടത്.

അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും ഏഴാം സ്ഥാനത്താണ്. ഇവര്‍ക്കു ശേഷമാണ് അമേരിക്കന്‍ നടന്‍മാരായ ക്രിസ് പ്രാറ്റും ബെന്‍ അഫ്ലെകും ഇടംപിടിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ ഒമ്പതാം സ്ഥാനത്താണ്. ഷാരൂഖ് ഖാന്‍ പതിനെട്ടാമതാണ്. രണ്‍ബിര്‍ മുപ്പതാമതും. ഹോളിവുഡിലെ ‘അയണ്‍മാന്‍’ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ആണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍. ആക്ഷന്‍ ഹീറോ ജാക്കി ചാനാണ് രണ്ടാമത്.

Loading...

Leave a Reply

Your email address will not be published.

More News