Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on August 7, 2015 at 3:02 pm

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

sreesanth-star-big-budget-movie

ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തനായ എസ് ശ്രീശാന്ത് ബി സി സി ഐ വിലക്ക് മാറി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു കയറുമോ എന്ന ചോദ്യം അവശേഷിക്കെത്തന്നെ ശ്രീശാന്ത് സിനിമയിലൂടെ വീണ്ടുമെത്തുന്നു. ഐ പി എല്‍ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനാകാനുള്ള പുറപ്പാടിലാണ് ശ്രീ. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്ക് സംവിധായകന്‍ യാഡി റെഡ്ഡിയാണ്.

ഐപിഎല്‍ കേസ് നടന്നുകൊണ്ടിരിക്കെ ശ്രീശാന്ത് സിനിമയിലേക്ക് വരുന്നു എന്ന് കിംവദന്തികളുണ്ടായെങ്കിലും അതൊന്നും നടന്നിരുന്നില്ല. നേരത്തെ ദ ബിഗ് പിക്ചര്‍ എന്ന ചിത്രത്തില്‍ ശ്രീ അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍ വീണ്ടും നായക നടനായി എത്തുകയാണ് ശ്രീ.ദക്ഷിണേന്ത്യയിലെ തന്റെ ആദ്യ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്ന് ശ്രീശാന്ത് പറയുന്നു.ക്രിക്കറ്റിലെ കഴിവിനൊപ്പം നൃത്തത്തിനോടുള്ള ശ്രീശാന്തിന്റെ താല്‍പര്യവും ചിത്രത്തില്‍ പ്രതിഫലിക്കുമെന്നാണ് സംവിധായകന്‍ യാഡി റെഡ്ഡി നല്‍കുന്ന സൂചന

Loading...

Comments are closed.

More News