Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: തിരക്കുള്ള സമയത്ത് സംസ്ഥാനത്തെ റോഡുകളില്‍ വാഹനപരിശോധന ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഇന്നു രാവിലെയാണ് മണ്ണുത്തിക്കടുത്ത് വെട്ടിക്കലില്‍ കെഎസ്ആര്‍ടിസി ബസ്, ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചത്. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു അപകടം. പരിശോധിച്ചുകൊണ്ടിരുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ബൈക്ക് മുന്നോട്ടു പോയപ്പോള്‍ എതിരെ വന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ തല റോഡിലടിച്ചു തകര്‍ന്നു. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.
അപകടം നടന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും ഇവിടെ ഹൈവേ പൊലീസ് നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതോടെ ഹൈവേ പൊലീസ് രക്ഷാപ്രവര്‍ത്തനത്തിനു പോലും നില്‍ക്കാതെ സ്ഥലം വിടുകയായിരുന്നു.വലിയ പ്രതിഷേധമായിരുന്നു ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നടപടി.
Leave a Reply