Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:സംസ്ഥാനത്ത് നീര ഉത്പാദനത്തിനായി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം തെങ്ങിന്‍ തൈകള്‍ വച്ചു പിടിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് കുറ്റ്യാടിയിലെ നീര ഉല്‍പ്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ കൂട്ടായ്മയിലാണു കുറ്റ്യാടിയിലെ നീര പ്ലാന്റ് ആരംഭിച്ചത്. പ്രതിദനം 8000 ലിറ്റര്‍ നീര സംസ്കരിക്കാന്‍ ശേഷിയുള്ള ആധുനിക സംവിധാനങ്ങളോടു കൂടിയാണു പ്ലാന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.കര്‍ഷകക്കൂട്ടായ്മ രണ്ടരക്കോടിയാണു പ്ലാന്റിനായി ശേഖരിച്ചു നല്‍കിയത്.
കോയമ്പത്തൂരില്‍ നിന്നാണു സംസ്കരണ യന്ത്രങ്ങള്‍ എത്തിച്ചിരിക്കുന്നത്.പ്ലാന്റ് പൂര്‍ണമായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മലബാറില്‍ 20 നീര പാര്‍ലറുകള്‍ തുറക്കും.
കുറ്റ്യാടി നാളികേര കമ്പനി എന്ന പേരിലായിരിക്കും കര്‍ഷകരില്‍ നിന്നും നാളികേരം സ്വീകരിക്കുക. 35000 ത്തോളം കര്‍ഷകര്‍ ഇതിനോടകം കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.400 ലധികം നീര ടെക്നീഷ്യന്മാരെ ഇതുവരെ പരിശീലിപ്പിച്ചുകഴിഞ്ഞു. തെങ്ങില്‍നിന്നു നീര ചെത്തുന്നതടക്കമുള്ള ജോലികള്‍ ചെയ്യുന്നത് ഇവരായിരിക്കും.
പ്ലാന്റ് പ്രവര്‍ത്തനസജജമാകുന്നതോടെ മലബാര്‍ മേഖലയില്‍ മികച്ച വിപണിയാണു നീര ലക്ഷ്യമിടുന്നത്.
Leave a Reply