Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഞ്ജു വാര്യരെയും നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങലാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനായി പദ്ധതിയിട്ടിരുന്നതായും എന്നാൽ നിവിൻ ഈ ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നതായും അടുത്തകാലത്ത് വാർത്തകളുണ്ടായിരുന്നു.കണ്ണിനു സുഖമില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ സിനിമയില്‍ നിന്നും നിവിന്‍ പിന്മാറിയത്. എന്നാല്‍ കാരണം അതല്ല കാരണം എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മഞ്ജുവിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിനോട് കിടപിടിക്കുന്ന സ്ത്രീ പക്ഷ സിനിമയാണ് സന്തോഷ് ശിവനും ഒരുക്കുന്നത്. ഇതിനാല്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം നഷ്ടപ്പെടുമെന്ന ചിന്തയാണ് നിവിനെ ചിത്രം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.മാത്രമല്ല, തുടര്‍ച്ചയായി ഹിറ്റു ചിത്രങ്ങളൊരുക്കി സിനിമയില്‍ ചുവടുറപ്പിച്ചശേഷം മഞ്ജുവിന്റെ പുതിയ ചിത്രത്തില്‍ സഹതാരമായി തള്ളപ്പെടുന്നത് നിവിന് താങ്ങാന്‍ പറ്റില്ല. ആ ഒരു കാരണമാണ് നിവിനെ നോ പറയാന്‍ പ്രേരിപ്പിച്ചത് എന്നാണറിയുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ വെറും പൊള്ളത്തരമാണെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. ഇത്തരമൊരു ചിന്ത നിവിന്റെ മനസില്‍ ഉണ്ടായിരുന്നുവെങ്കില്‍ മുമ്പ് ‘മിലി’ എന്ന ചിത്രത്തില്‍ താരം അഭിനയിക്കില്ലായിരുന്നുവെന്നും ആരാധകര്‍ വാദിക്കുന്നു.