Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 11:40 am

Menu

Published on August 14, 2015 at 2:26 pm

വിക്രം അച്ഛനാകാൻ ഒരുങ്ങുന്നു ….

vikram-to-play-suriya-karthis-dad-in-the-tamil-remake

നടൻ വിക്രം അച്ഛനാകാനൊരുങ്ങുന്നു. ജീവിതത്തിലല്ല…സിനിമയിലാണ് വിക്രമിൻറെ അച്ഛന്‍ വേഷം.അതും തമിഴകത്തെ രണ്ടു യങ് സ്റ്റാറുകളുടെ. മറ്റാരുടേയുമല്ല സഹോദരങ്ങളായ സൂര്യയുടേയും കാര്‍ത്തിയുടേയും അച്ഛനായാണ് വിക്രം അഭിനയിക്കാനൊരുങ്ങുന്നത്.ഹിന്ദി ചിത്രമായ ബ്രദേഴ്സിന്‍റെ റീമേക്കിലൂടെ മൂന്നു താരങ്ങളും ഒരുമിക്കുമെന്നാണറിയുന്നത്.ഈ മാസം തിയറ്ററിലെത്താനിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ബ്രദേഴ്‌സ്. അക്ഷയ് കുമാര്‍, സിദ്ധാര്‍ഥ്, മല്‍ഹോ ത്ര, ജാക്കി ഷറോഫ് എന്നിവ രാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം തമിഴില്‍ റിമേക്ക് ചെയ്യാന്‍ തീരുമാനി ക്കുകയായിരുന്നു.  ബോളിവുഡ് ചിത്രം ബ്രദേഴ്‌സ് ഓഗസ്റ്റ് 14ന് തിയറ്ററില്‍ എത്തും.ഇവര്‍ മൂവരും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. തന്റെ വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് എന്നും പ്രേക്ഷകരുടെ ഇഷ്ടതാരമായിട്ടുള്ള വിക്രത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം സൂര്യക്കും കാര്‍ത്തിക്കും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലേതെന്നാണ് പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News