Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 5:14 am

Menu

Published on August 22, 2015 at 11:19 am

ഗൂഗിൾ സെർച്ചിന് ഭീഷണിയുമായി ഇന്ത്യൻ വിദ്യാർഥി രംഗത്ത്

16-year-old-techie-claims-his-search-engine-is-47-per-cent-more-accurate-than-google

കാനഡ:സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിനു ഭീഷണിയുമായി 16കാരനായ ഇന്ത്യന്‍ വിദ്യാർഥി രംഗത്ത്. ഇന്ത്യയിൽ ജനിച്ച് ഇപ്പോൾ കാനഡയിൽ പഠിക്കുന്ന തുക്രൽ എന്ന വിദ്യാർഥിയാണ് ഗൂഗിൾ സെർച്ച് എഞ്ചിനേക്കാളും 47 ശതമാനം കൃത്യതയുള്ള സെർച്ച് എഞ്ചിൻ പ്രൊജക്ടുമായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് തുക്രൽ ഇത്തരമൊരു പ്രൊജക്ട് ചെയ്യാൻ ആരംഭിച്ചത്. ഗൂഗിള്‍ സയന്‍സ് ഫെയറിന്റെ ഭാഗമായാണ് തുക്രൽ ഈ പ്രൊജക്ട് ചെയ്തത്. 13 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്ക് ഗൂഗിളിന്റെ ഈ സയന്‍സ് ഫെയറില്‍ പങ്കെടുക്കാം. സെര്‍ച്ച് എഞ്ചിന്‍ മേഖലയില്‍ വ്യക്തിപരമായി എന്തെങ്കിലും ചെയ്യണമെന്ന താത്പര്യത്തിന്റെ മുകളിലായിരുന്നു ഈ പ്രൊജക്ട്.സെർച്ച് എഞ്ചിൻ ഗൂഗിൾ നേരത്തെ തന്നെ ചെയ്തതാണ്. ഇതിന്റെ അടുത്തഘട്ടം ചെയ്യാനായിരുന്നു തുക്രൽ ശ്രമിച്ചത്. 60 മണിക്കൂറോളം കോഡിങ് ചെയ്താണ് സെര്‍ച്ച് എഞ്ചിന്‍ ഡിസൈന്‍ ചെയ്തത്. തുക്രൽ തന്റെ പ്രൊജക്ട് നിലവിൽ നെറ്റിൽ ലഭ്യമായ എല്ലാ സെർച്ച് എഞ്ചിനുകളുമായും താരതമ്യപ്പെടുത്തിയപ്പോൾ സെര്‍ച്ചിങ് മികച്ചതായി കണ്ടെത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News