Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിമാ കല്ലിങ്കലിന്റെ നൃത്തവിദ്യാലയത്തില്‍ ഡാന്‍സ് ഫെസ്റ്റിന് തുടക്കമായി. മാമാങ്കത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മുല്ലപ്പൂ മാമാങ്കം എന്ന രണ്ട് ദിവസത്തെ ആഘോഷപരിപാടി.
365 ദിവസം, 210 ക്ലാസ്സുകള്‍, കേരളത്തിലെ മുക്കിലും മൂലയിലും നിന്ന് നൂറിലധികം വിദ്യാര്‍ത്ഥികള്‍. ഒരു വര്‍ഷം കൊണ്ട് കൊച്ചിയുടെ കലാസങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ മാനങ്ങളാണ് റിമ കല്ലിങ്കലിന്റെ മാമാങ്കം തീര്‍ത്തത്. പാരമ്പര്യ നൃത്ത രൂപങ്ങള്‍ക്കൊപ്പം, കളരിപ്പയറ്റും യോഗയും ഹിപ്‌ഹോപും, ബ്രസീലിയന്‍ കലാരൂപമായ കപോയ്‌റ എല്ലാം സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്.
ഒന്നാം വാര്‍ഷികത്തോടനബന്ധിച്ച് നടക്കുന്ന നൃത്തോത്സവം പ്രമുഖ വ്യവസായി ബീനാ കണ്ണനും സിപിഎം ജില്ലാ സെക്രട്ടറി പി രാജീവും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്‍തത്.
Leave a Reply