Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 10:43 am

Menu

Published on September 5, 2015 at 10:55 am

പ്രണയം വെളിപ്പെടുത്തി സായി പല്ലവി….!!!

sai-palalvi-reveals

‘പ്രേമ’ത്തിലെപ്പോലെ വിദ്യാർഥി അധ്യാപികയെ പ്രേമിക്കുന്ന അനുഭവം സ്വന്തം ജീവിതത്തിൽ ഉണ്ടായാൽ എന്തുചെയ്യും ? സായി പല്ലവിയോട് ആണ് ഇങ്ങനെയൊരു ചോദ്യം മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

ഉത്തരം: എന്റെ വീടിനു പുറത്ത് അതുപോലെ അവനെ കണ്ണീരോടെ കണ്ടാൽ തീർച്ചയായും ഞാൻ വിവാഹം കഴിക്കും. വേണമെങ്കിൽ ജോലിപോലും ഉപേക്ഷിക്കും.‌‌ മലരിന്റെ വേഷത്തിലെത്തി പ്രേക്ഷകരെ കയ്യിലെടുത്ത സായ് പല്ലവി അങ്ങനെ ദുബായിൽ മാധ്യമങ്ങളെയും കയ്യിലെടുത്തു.

പ്രേമത്തിനുശേഷം ഒട്ടേറെ അവസരങ്ങൾ തേടി വന്നെങ്കിലും ഒന്നും സ്വീകരിച്ചിട്ടില്ലെന്നും താരം പറഞ്ഞു. മലർ എന്ന കഥാപാത്രം ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ട നിലയ്‌ക്ക് അടുത്ത ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയായിരിക്കും കാത്തിരിക്കുക. അതിനാൽ അടുത്ത ചിത്രം തിരഞ്ഞെടുക്കാൻ നേരിയ ഭയമുണ്ട്. ഏതായാലും മികച്ച കഥാപാത്രങ്ങൾ മാത്രമേ സ്വീകരിക്കൂ.

കോയമ്പത്തൂരുകാരിയായിട്ടും ഗൾഫ് മലയാളികൾപോലും തന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നതിൽ ഏറെ കടപ്പാടുണ്ട്. ജോർജിയയിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിനിയായ സായ് പല്ലവി പഠനം പൂർത്തിയായശേഷം മാത്രമേ ചലച്ചിത്ര രംഗത്ത് സജീവമാകൂ എന്നും പറഞ്ഞു. ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മഹാഭാരതത്തിലെ അഭിമന്യുവിനെ എന്നായിരുന്നു മറുപടി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News