Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തുർക്കിയിൽ അഭയാർഥി ബോട്ട് മുങ്ങി മരിച്ച അയ്‌ലൻ കുർദിക്ക് പലസ്തീനികൾ കടൽത്തീരത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.എന്നെന്നും അവന്‍റെ ഓർമ്മക്കായി ഒരു ശില്‌പവും സ്ഥാപിച്ചു. അയ്‌ലൻ കടൽത്തീരത്ത് മരിച്ചു കിടന്ന അതേ രീതിയിൽ കിടന്നാണ് അവർ കുട്ടിക്ക് ആദരാജ്ഞലികൾ അർപ്പിച്ചത്. കുട്ടി കടൽത്തിരത്ത് മരിച്ചു കിടന്ന ചുവപ്പും നീലയുമായ ഡ്രസുകളാണ് അനുസ്മരണത്തിനായി എത്തിയവർ ധരിച്ചിരുന്നത് . കുട്ടിയുടെ മുഖം മണ്ണിൽ പതിഞ്ഞ് കമഴ്ന്നു കിടന്നതുപോലെയാണ് അവരും കിടന്നത്.വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ അനുസ്മരണത്തിനായി കടൽത്തീരത്ത് എത്തിയിരുന്നു. റാബട്ട് കടൽ തീരത്താണ് അനുസ്മരണം നടത്തിയത്.
Leave a Reply