Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on September 11, 2015 at 12:28 pm

കുറുക്കിലൊഴിച്ചത് വോഡ്ക കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു !

worldchild-vodka

ഷിക്കാഗോ: ഒന്നര മാസം പ്രായമുള്ള പെൺകുഞ്ഞിന് കൊടുത്ത കുറുക്കിൽ വോഡ്ക.വയറ് നിറയെ കുറുക്ക് കൊടുത്ത് കഴിഞ്ഞപ്പോഴാണ് അമ്മ കുഞ്ഞിന്റെ മാറ്റം ശ്രദ്ധിച്ചത്.ആ കുഞ്ഞിക്കണ്ണുകൾ ലഹരിയിലെന്ന പോലെ പാതി അടഞ്ഞിരിക്കുന്നു കയ്യും കാൽപ്പാദവും ചുവന്ന് ചെത്തിപ്പഴം പോലെ. ഒരു കാൽ വിറയ്ക്കുന്നു. കുറുക്കിൽ ഒഴിച്ച വെള്ളം സൂക്ഷിച്ചിരുന്ന കുപ്പി പരിശോധിക്കാൻ ഇരുപതു വയസുള്ള അമ്മയ്ക്കു തോന്നിയതു ഭാഗ്യം: അത് വോഡ്കയായിരുന്നു!

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ കുഞ്ഞിനെ തിരികെ കിട്ടി. അടുക്കളയി‍ൽ വെള്ളം നിറച്ചുവയ്ക്കുന്ന കുപ്പിയിൽ കുഞ്ഞിന്റെ അച്ഛനായ ഇരുപത്തിരണ്ടുകാരൻ തന്നെയാണു വോഡ്കയൊഴിച്ചുവച്ചത്. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ് പാഞ്ഞെത്തുമ്പോഴേക്കും വോ‍ഡ്കയെച്ചൊല്ലി യുവദമ്പതികൾ പൊരിഞ്ഞ പോരും തുടങ്ങി.

ആശുപത്രിയിലെ പരിശോധനയിൽ കുഞ്ഞിന്റെ രക്തത്തിൽ 0.294 ആയിരുന്നു മദ്യത്തിന്റെ അളവ്. ഇത് .3 വരെ എത്തിയിരുന്നെങ്കിൽ കുഞ്ഞ് ബോധംകെട്ടുപോയേനെ.

Loading...

Comments are closed.

More News