Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 2:04 am

Menu

Published on September 11, 2015 at 4:37 pm

ധനുഷില്‍ നിന്നും നയന്‍സ് വിഘ്നേശിനെ രക്ഷിച്ചു..! എങ്ങനെയെന്നറിയണ്ടേ ?

nayanthara-rescues-vignesh-shivan-from-dhanush

നയന്‍താരയും യുവസംവിധായകന്‍ വിഘ്നേശ് ശിവനും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നു തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഈ വാര്‍ത്ത നിഷേധിച്ചും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരെ രണ്ടുപേരെയും ചില സ്ഥലങ്ങളില്‍ ഒരുമിച്ച് കാണാനിടയായത് ഗോസിപ്പിന് ചൂടുകൂട്ടുകയും ചെയ്തു.

ഇതിനെല്ലാം പുറമെയാണ് അടുത്തിടെ മറ്റൊരു സംഭവവും ഇപ്പോള്‍ ഗോസിപ്പുകോളങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുകയാണ്. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന നാനും റൗഡി താന്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഷെഡ്യൂള്‍ അഞ്ച് ദിവസംകൂടി നീട്ടണമെന്ന് നിര്‍മാതാവായ ധനുഷിനോട് സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. അന്‍പത് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കമെന്നായിരുന്നു ധനുഷുമായുള്ള കരാര്‍. എന്നാല്‍ അന്‍പതും കഴിഞ്ഞ് 78 ദിവസമായിട്ടും ചിത്രീകരണം പൂര്‍ത്തിയായില്ല.

വീണ്ടും അഞ്ച് ദിവസം കൂടി വേണമെന്ന ആവശ്യം ധനുഷ് നിരാകരിച്ചെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു. ഇനിയും സിനിമയ്ക്കായി കൂടുതല്‍ തുക ചെലവഴിക്കാന്‍ ആകില്ലെന്നായിരുന്നു ധനുഷിന്‍റെ നിലപാട്. എന്നാല്‍ വാര്‍ത്ത നയന്‍താര അറിയുകയും അഞ്ച് ദിവസത്തെ ചിത്രീകരണത്തിനായുള്ള തുക സിനിമയിലെ നായിക കൂടിയായ നടി ഏറ്റെടുക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തായാലും നയന്‍സിന്‍റെ തുക കൊണ്ട് അഞ്ചുദിവസത്തിനുള്ളില്‍ സിനിമയുടെ ഷൂട്ടിങ് വിഘ്നേശ് പൂര്‍ത്തിയാക്കി.

ഈ വാര്‍ത്തയാണ് ഇപ്പോള്‍ കോളിവുഡില്‍ ചൂടന്‍ ചര്‍ച്ച. ഇരുവരും പിരിയാന്‍ പറ്റാത്തവിധം പ്രണയത്തിലാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. വിജയ് സേതുപതിയും നയന്‍സുമാണ് ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ പ്രധാനതാരങ്ങള്‍. വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിര്‍മാണം.

Loading...

Leave a Reply

Your email address will not be published.

More News