Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 2:48 am

Menu

Published on June 26, 2013 at 12:09 pm

ഡി.ഐ.ജി എസ്.ശ്രീജിത്തിനെ സര്‍വീസില്‍ തിരിച്ചെടുത്തു

dig-s-sreejiths-suspension-revoked

തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഡി.ഐ.ജി എസ്.ശ്രീജിത്തിനെ സര്‍വീസിലേക്ക് തിരിച്ചെടുത്തു.എന്നാൽ കോഴിക്കോട് സ്വദേശിയുടെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ശ്രീജിത്തിനും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെ.എ. റഊഫിനുമെതിരെ കര്‍ണാടകയില്‍ കേസെടുത്തിട്ടുണ്ട്.റഊഫും ശ്രീജിത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്‍െറ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോൾ വഴിവിട്ട ബന്ധമാണെന്ന് മനസ്സിലായതോടെയാണ് ശ്രീജിത്തിനെ സസ്പെന്‍ഡ് ചെയ്തത്. കേസന്വേഷിക്കുന്ന പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിനുമേല്‍ ഉന്നതതല സമ്മര്‍ദമുണ്ടെന്ന ആരോപണവും ശക്തമാണിപ്പോൾ.വീണ്ടും ശ്രീജിത്ത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തിരിച്ചെടുക്കാന്‍ ശിപാര്‍ശ ചെയ്തത്. പുതിയ നിയമനം രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കും.

Loading...

Leave a Reply

Your email address will not be published.

More News