Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:ഒരു കാലത്ത് നായകനായും പിന്നീട് വില്ലനും സ്വഭാവ നടനുമായുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജാക്കി ഷെറോഫ്.അതിനോടൊപ്പം തന്നെ ജാക്കിയുടെ മകന്‍ ടൈഗറും ബോളിവുഡില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കൃഷ്ണ ഷെറോഫ് എന്ന ജാക്കിയുടെ മകള്‍ അടുത്തിടെയാണ് ചില ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റുവര്‍ക്കായ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതിനെത്തുടർന്ന് വാര്‍ത്തകളില്‍ നിറഞ്ഞത്.
ചിത്രം അതീവ ഗ്ലാമറസായതിനാല്‍ തന്നെ വിവിധ പേരുകളില്‍ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റായി. അതില്‍ പ്രധാനമായും കൃഷ്ണ ഷെറോഫ് ‘ടോപ്പ് ലെസ്’ എന്നായിരുന്നു പ്രധാന്യം. ഇതിനോട് ജാക്കിയുടെ പ്രതികരണം ചോദിച്ച ചില മാധ്യമ പ്രവര്‍ത്തകരെയാണ് ജാക്കി ഞെട്ടിച്ചത്.
–

–
എന്‍റെ മകള്‍ എന്ത് ടോപ്പ് ലെസായി എന്നാണ് നിങ്ങള്‍ പറയുന്നത്, ജാക്കി മുംബൈയില്‍ മാധ്യമങ്ങളോട് ചോദിച്ചു. നിങ്ങള്‍ ആ ചിത്രങ്ങള്‍ ഒന്നുകൂടി നോക്കൂ, നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ അവള്‍ നഗ്നയായി നില്‍ക്കുകയാണെന്ന്? ഇതിനെ ഞങ്ങള്‍ ടോപ് ലെസ് എന്ന് പറയാറില്ല.
മകളുടെ ബോളിവുഡ് പ്രവേശനത്തിന്‍റെ ഭാഗമാണോ ഈ ചിത്രങ്ങള്‍ എന്ന ചോദ്യത്തിനും ജാക്കിക്ക് ഉത്തരമുണ്ട്. അവള്‍ അഭിനയിക്കണം എന്ന ആഗ്രഹം ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ അവള്‍ക്ക് അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ തടയില്ല.
Leave a Reply