Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌സൂപ്പര്‍താരം രജനികാന്തിന് ബിജെപിയുടെ ഭീഷണി.ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കരുതെന്ന് രജനീകാന്തിനെ ബി.ജെ.പി ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് വിരുദ്ധനായിരുന്ന ടിപ്പുവിന്റെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍മാര്‍ അഭിനയിക്കരുതെന്നാണ് ബി.ജെ.പിയുടെ ആവശ്യം.ടിപ്പു തമിഴ്‌വിരുദ്ധ മനോഭാവമുളളയാളായിരുന്നു വെന്നും ആവേഷത്തില്‍ അഭിനയിക്കരുതെന്നും ബിജെപി രജനീകാന്തിന് താക്കീത് നല്കി. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു കന്നഡ നിര്‍മാതാവാണ് ടിപ്പുസുല്‍ത്താനെ കേന്ദ്രകഥാപാത്രമാക്കി ഒരുസിനിമ ചെയ്യുമെന്നും അതില്‍ രജനീകാന്തായിരിക്കും ടിപ്പുവായി അഭ്രപാളിയിലെത്തുകയെന്നും വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപിയുള്‍പ്പെടെയുളള തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്.അതേസമയം, വിവാദങ്ങളില്‍ കഴമ്പില്ലെന്നും രജനികാന്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്നുംമാണ് താരത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
Leave a Reply