Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ് നടൻ കൃഷ്ണയ്ക്കെതിരെ സ്ത്രീധന പീഡനത്തിന് കേസ്.സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് കൃഷ്ണ തന്നെ ശാരീരികമായി പീഡിപ്പിയ്ക്കുന്നുണ്ടെന്ന ഭാര്യ ഹേമലതയുടെ പരാതിയിലാണ് കേസെടുത്തത്.ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 300 സ്വര്‍ണ നാണയങ്ങളാണ് കൃഷ്ണയുടെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 118 എണ്ണം മാത്രമേ ഹേമലതയുടെ കുടുംബത്തിന് നല്കാനായുള്ളൂ. ബാക്കി പിന്നീട് നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ബാക്കി സ്ത്രീധനം കൊടുക്കാന്‍ വൈകിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ആദ്യം കോടമ്പാക്കത്ത് താമസിച്ചിരുന്ന ഇരുവരും പിന്നീട് ചെന്നൈയിലെ ടി നഗറിലേയ്ക്ക് താമസം മാറ്റി. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹേമലത ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഓഫീസില്‍ പോകാന്‍ ഹേമലതയ്ക്ക് കൃഷ്ണ കാര്‍ വാങ്ങി കൊടുത്തിരുന്നു. എന്നാല്‍ പിന്നീട് കാറില്‍ പോകുന്നത് തടയുകയും ബസില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഹേമലതയുടെ പരാതിയിലുണ്ട്.കൃഷ്ണയുടെ പിതാവും സിനിമാ നിര്‍മാതാവുമായ ശേഖറും മാതാവ് മധുബാലയും തന്നെ ബാക്കിവന്ന സ്ത്രീധനത്തുക കൊടുക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഹേമലത പരാതിയില്‍ പറയുന്നുണ്ട്. മാത്രമല്ല കൃഷ്ണയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടെന്നും ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു തന്നെ ക്രൂരമായി പീഡിപ്പിക്കാന്‍ തുടങ്ങിയതെന്നും ഹേമലത ആരോപിക്കുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ ജൂലൈയില്‍ കൃഷ്ണയും ഹേമലതയും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു.
Leave a Reply