Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 10:12 am

Menu

Published on September 22, 2015 at 4:30 pm

വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു

couple-died-due-to-electric-shock

കൊച്ചി:വീടിന് സമീപത്തെ കോഴി ഫാമില്‍ സുരക്ഷക്കായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചത്.മൂവാറ്റുപുഴ കലൂര്‍ക്കാട് കാരിമറ്റത്താണ് സംഭവം. അക്കിത്തടത്ത് വീട്ടില്‍ യോഹന്നാന്‍, ഭാര്യ അമ്മിണി യോഹന്നാന്‍ എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ഫാമില്‍ വളര്‍ത്തിയിരുന്ന കോഴികളെ മൃഗങ്ങള്‍ പിടികൂടുന്നത് തടയാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഷോക്കേറ്റത്. ഫാമിന് പുറത്ത് ചത്ത കോഴികുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലത്തിന് സമീപത്ത് തന്നെയായിരുന്നു മൃതദേഹങ്ങളും കിടന്നിരുന്നത്.

പൂച്ചയോ മറ്റ് മൃഗങ്ങളോ പിടികൂടിയ കോഴിക്കുഞ്ഞിനെ രക്ഷിക്കാനെത്തിയ യോഹന്നാന് ഷോക്കേല്‍ക്കുകയും യോഹന്നാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മിണിക്കും ഷോക്കേറ്റിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിലാരുമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടത്.തുടര്‍ന്ന് കലൂര്‍ക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

മൃതദേഹങ്ങള്‍ മൂവാറ്റുപുഴ താലൂക്കാശുപത്രിയില്‍ പേസ്റ്റ് മോര്‍ട്ടം നടത്തും. യോഹന്നാന്‍ അമ്മിണി ദമ്പതികളുടെ മൂന്ന് ആണ്‍ മക്കളില്‍ ഇളയ മകന്‍ വില്ല്യംസിന്റെ വിവാഹ നിശ്ചയം ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു. മൂത്ത മകന്‍ ബിനു വിദേശത്ത് നിന്നെത്തിയ ശേഷമാകും സംസ്കാരം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കകയെന്ന് ബന്ധുക്കള്‍ അറിയിച്ചു. അശാസ്ത്രീയമായി വൈദ്യുതി കണക്ഷന്‍ നല്‍കിയതാണ് അപകടകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News