Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആസിഫ് അലി നായകനായ പുതിയ ചിത്രം കോഹിനൂരിലെ നായിക അപർണ വിനോദിനെതിരെ സംവിധായകൻ പ്രിയനന്ദന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പരിഹാസരൂപത്തിൽ ആശംസ അറിയിച്ചു കൊണ്ടാണ് പ്രിയനന്ദൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.
പ്രിയനന്ദന്‍റെ ‘ഞാൻ നിന്നോട് കൂടെയുണ്ട്’ എന്ന ചിത്രത്തിലൂടെയാണ് അപർണ സിനിമാരംഗത്തേക്ക് എത്തുന്നത്. പല പ്രതിഭകളോടൊപ്പവും താൻ വർക്ക് ചെയ്തിട്ടുണ്ടെന്നും എന്നാൽ നിന്‍റെയത്ര ആരെയും തനിക്ക് സഹിക്കേണ്ടതായി വന്നിട്ടില്ലെന്നും പ്രിയനന്ദൻ പോസ്റ്റിൽ വ്യക്തമാക്കുന്നു.
പ്രിയനന്ദന്‍റെ പോസ്റ്റിന്‍റെ പൂർണ രൂപം
നന്ദി അപർണ വിനോദ്
ഫ്ള വേഴ്സ് ചാനലിലെ ഷോ;……ക്ക്
ഇത്രയും വേഗം ഒരുമികച്ച നടിയായതിന്
ഈ സിനിമയുടെ റിലീസ് നീ മാത്രം അറിഞ്ഞതിന്
എത്രയോ പ്രതിഭകളുമായി ഞാൻ വർക്ക് ചെയ്തിട്ടുണ്ട് അവരേക്കാളൊക്കെ വലിയ
പ്രതിഭാശാലിതന്നെയെന്ന് നീ തെളിയിച്ചു
ഞാൻ ആരേയും സെറ്റിൽ നിന്റെ അത്ര സഹിച്ചിട്ടുണ്ടാവില്ല
മഹാ അഭിനയ പാഠവും മികച്ച പെരുമാറ്റവും ക്കൊണ്ട് നീ ഞങ്ങളെ പൊറുതി മുട്ടിച്ചപ്പോൾ
ഞാൻ നിന്നോട് സിനിമയിൽ നിന്ന് പോകാൻ വരെ പറഞ്ഞതാണ്
അത്രയും മികച്ച അനുഭവം തന്നിട്ടും
മറ്റുള്ളവരുടെ മുന്നിൽ ഇതുവരെ തള്ളി പറയാതിരുന്നത് ഞങ്ങളുടെ മാന്യതക്കൊണ്ട് മാത്രം
എന്തായാലും
നീ നിന്റെ പ്രതിഭ തെളിയിച്ചു തുടങ്ങി
എല്ലാ വിധ ആശംസകളും നേരുന്നു.
Leave a Reply