Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 8:15 pm

Menu

Published on September 25, 2015 at 3:12 pm

ബോളിവുഡ് താരം വീണ മാലിക്കിന് പെണ്‍കുഞ്ഞ് പിറന്നു

veena-malik-gives-birth-to-second-child

പ്രശസ്ത ബോളിവുഡ് താരവും മോഡലുമായ വീണ മാലിക്കിന് പെണ്‍കുഞ്ഞ് പിറന്നു.സെപ്തംബര്‍ 23 ബുധനാഴ്ചയാണ് പാകിസ്താനി നടിയായ വീണ മാലിക് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.  വീണയുടെ ഭര്‍ത്താവ് ആസാദ് മാലിക്കാണ് വിവരം ട്വിറ്ററിലുടെ അറിയിച്ചത്. അമല്‍ അസാദ് ഖാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.പരിശുദ്ധ ഹജ്ജിന്റെ പുണ്യനാളില്‍ ഞങ്ങളുടെ രാജകുമാരി ഈ ലോകത്തെത്തി എന്ന സന്തോഷവാര്‍ത്ത ആസാദ് ട്വിറ്ററിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്. കഴിഞ്ഞ സെപ്തംബറില്‍ വീണ മാലിക് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നു. അബ്‌റാം എന്ന് മകന് പേരിട്ട് ഷാരൂഖ് ഖാന്‍ ആരാധകരെ ഞെട്ടിച്ച വീണ മാലിക് പുതിയ കുട്ടിക്ക് എന്താകും പേരിടുക എന്ന ആകാംക്ഷയിലായിരുന്നു ബോളിവുഡ്. അമേരിക്കയിലെ വിര്‍ജിനിയയില്‍ വെച്ചാണ് വീണ മാലിക് തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇത്തവണ പെണ്‍കുട്ടിയാണ്.2013 ലാണ് വീണ മാലിക് ആസാദ് ബാഷിര്‍ ഖാനെ വിവാഹം ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News