Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 9:20 am

Menu

Published on September 28, 2015 at 12:31 pm

ഫേസ്ബുക്കില്‍ നിന്നും സുഹൃത്തുക്കളെ അണ്‍ഫ്രണ്ട് ചെയ്യുന്നവര്‍ സൂക്ഷിക്കുക….!!

australian-workplace-tribunal-rules-facebook-unfriending-constitutes-bullying

ഓസ്‌ട്രേലിയ : പല കാരണങ്ങളാൽ മിക്കയാളുകളും ഫേസ്ബുക്കിലെ സുഹൃത്തുക്കളെ അണ്‍ ഫ്രണ്ട് ചെയ്യാറുണ്ട്. എന്നാൽ ഓസ്‌ട്രേലിയക്കാര്‍ ഇനി ഫേയ്ബുക്കില്‍ നിന്നും സുഹൃത്തുക്കളെ അണ്‍ഫ്രണ്ട് ചെയ്യുവാന്‍ ഒന്ന് ഭയപ്പെടും. കാരണം ഫേസ്ബുക്കിൽ നിന്ന് സുഹൃത്തുക്കളെ അണ്‍ഫ്രണ്ട് ചെയ്യുന്നത് അവരെ മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യമാണെന്നാണ് ഓസ്‌ട്രേലിയയിലെ ഒരു ട്രിബ്യൂണല്‍ ഈയിടെ വിധിച്ചിരിക്കുന്നത്. ചെറിയ തര്‍ക്കങ്ങളുടെ പേരില്‍ േഫസ്‌ബുക്കില്‍ സുഹൃത്തുക്കളെ അണ്‍ഫ്രണ്ട്‌ ചെയ്യുന്നത്‌ കുറ്റകരമാണെന്നും സൈബര്‍ ആക്‌ടില്‍ ഉള്‍പ്പെടുത്തി ഇതിനെതിരെ കേസെടുക്കാമെന്നും ട്രൈബ്യൂണല്‍ കമ്മീഷന്‍ ഡെപ്യൂട്ടി പ്രസിഡന്റ്‌ നിക്കോള്‍ വെല്‍ പറയുന്നു. ടാസ്മാനിയയിലെ ഒരു കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന രണ്ടു പേർ തമ്മിലുള്ള തർക്കമാണ് കോടതിയില്‍ എത്താൻ കാരണമായത്. കമ്പനിയില്‍ പത്ത് വർഷത്തോളമായി ജോലി ചെയ്തു വരുന്നവരാണ് റേച്ചല്‍ റോബര്‍ട്‌സും ലിസ ബേഡും. ഇവർ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ ഒരു ദിവസം ഇവർ തമ്മിൽ വഴക്കുണ്ടാവുകയും ലിസ റേച്ചലിനെ തന്റെ ഫേസ്ബുക്കില്‍ നിന്നും അണ്‍ഫ്രണ്ട് ചെയ്യുകയും ചെയ്തു. ഇതോടെ റേച്ചല്‍ ട്രിബ്യൂണലിനെ സമീപിച്ചു. വളരെക്കാലമായി അടുപ്പമുള്ള സുഹൃത്ത് അണ്‍ഫ്രണ്ട് ചെയ്തത് മാനസികമായി തളര്‍ത്തിയെന്നുകാട്ടിയായിരുന്നു റേച്ചല്‍ റോബര്‍ട്‌സ് എന്ന സ്ത്രീ പരാതി നൽകിയത്. ഇതോടെ ലിസ റേച്ചലിനെ അണ്‍ഫ്രണ്ട് ചെയ്തത് അകാരണമായിട്ടാണെന്നും പെട്ടന്നുണ്ടായ വികാരത്തിന്റെ ആവേശത്തിൽ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ട്രിബ്യൂണല്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News