Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 9:41 pm

Menu

Published on September 29, 2015 at 11:17 am

കേരള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് അമേരിക്കയോ?

kerala-gov-website-hacked

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ഹാക്ക് ചെയ്തയാള്‍ ഉപയോഗിച്ചത് അമേരിക്കയില്‍നിന്നുള്ള ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ വിലാസമാണെന്ന് റിപ്പോര്‍ട്ട്. പക്ഷെ കൃത്രിമമായി സൃഷ്ടിച്ച ഐ.പി വിലാസമാണോ ഇതെന്നും വിദഗ്ദ്ധര്‍ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡാറ്റാ സെന്ററില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധനയ്ക്കായി പോലീസിന് കൈമാറിയിട്ടുണ്ട്.

ശനിയാഴ്ച അര്‍ധരാത്രിയാണ് സര്‍ക്കാരിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ദേശീയ പതാക കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യവുമായിരുന്നു വെബ്‌സൈറ്റില്‍ ദൃശ്യമായിരുന്നത്. പാക് സൈബര്‍ അറ്റാക്കര്‍ ടീമാണ് ഹാക്കിംഗിന് പിന്നിലെന്നും സൈറ്റിലെ വാചകങ്ങള്‍ സൂചിപ്പിക്കുന്നു. ഫൈസല്‍ എന്ന പേരാണ് ഇയാള്‍ നല്‍കിയിരുന്നത്.
അതേസമയം ഹാക്കേഴ്‌സ് ഹാക്ക് ചെയ്ത കേരള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് ഇന്നലെ റീസ്‌റ്റോര്‍ ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News