Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അതെ മലയാളികളുടെ മനം കവർന്ന ചലച്ചിത്ര നടൻ ജയന്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ജയന്റെ രണ്ടാം വരവ് ആനിമേഷന്‍ സിനിമയിലൂടെയാണെന്ന് മാത്രം. ജയനൊപ്പം മലയാളത്തിലെ പഴയകാല നടന്മാരും ഈ ആനിമേഷന്‍ ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
ആനിമേഷന്‍ ആര്‍ട്ടിസ്റ്റ് വിഷ്ണു രാമകൃഷ്ണന്‍ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് മലയാളത്തിലെ മണ്‍മറഞ്ഞുപോയ പ്രതിഭകള്‍ അണിനിരക്കുന്നത്. സ്വേഛാധിപത്യം നിലനില്‍ക്കുന്ന ഒരു ദ്വീപാണ് കഥയുടെ പശ്ചാത്തലം. ഇവിടെ രാജഭരണത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന സൈന്യാധിപന്റെ വേഷത്തിലാണ് ജയന്‍ എത്തുന്നത്. മൂന്നു ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യഭാഗത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
Leave a Reply