Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 7:19 am

Menu

Published on October 7, 2015 at 11:53 am

മോഹന്‍ലാലിന്റെ അഭിനയം വെറും നാടകീയം;താരത്തിനെതിരെ ആഞ്ഞടിച്ച് ക്യാമറാമാന്‍ വേണു

cameraman-venu-against-mohanlal

നടൻ  മോഹന്‍ലാലിനെതിരെ ആഞ്ഞടിച്ച്  പ്രശസ്ത ക്യാമാറാമാനും സംവിധായകനുമായ വേണു രംഗത്ത്.ചില സിനിമകളിൽ അദ്ദേഹത്തിന്റെ അഭിനയം ആവശ്യത്തില്‍ കൂടുതല്‍ നാടകീയമാകുന്നത് കണ്ടിട്ടുണ്ടെന്ന് വേണു പറഞ്ഞു.ഒരു പക്ഷേ ഇതൊന്നും അദ്ദേഹം മനഃപൂര്‍വ്വം ചെയ്യുന്നതായിരിക്കില്ലെന്നും സിനിമയുടെ സാഹചര്യമോ സംവിധായകനോ നിര്‍ബന്ധിയ്ക്കുന്നതു കൊണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും ലാലിന് വീഴ്ച പറ്റിയെന്നേ താന്‍ പറയൂ. മലയാളത്തിലെ പ്രശസ്ത സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വേണു ലാലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.ലാലിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന അഭിപ്രായം തനിക്കില്ല. ലാലിന്റെ ചില സിനിമകള്‍ കാണുമ്പോള്‍ ലാലിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തനിക്ക് തോന്നാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ലാല്‍ ചെയ്ത സിനിമകളെല്ലാം ഗംഭീരമാണെന്ന് തനിക്ക് അഭിപ്രായമില്ല. നല്ല വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നല്ല സംവിധായകരെ കണ്ടെത്തുന്നതില്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു മികച്ച നടന്‍ കണ്ണുതുറന്ന് വച്ചിരിക്കണമെന്നും വേണു പറഞ്ഞു.പെര്‍ഫക്ട് ഫോട്ടോ ഫേസുള്ള നടനല്ല മോഹന്‍ലാല്‍, അതുകൊണ്ട് അദ്ദേഹത്തെ ക്യാമറയ്ക്ക് മുന്നില്‍ സുന്ദരനാക്കേണ്ട ആവശ്യവുമില്ല. അഭിനയമാണ് മോഹന്‍ലാലിന്റെ സൗന്ദര്യം. അല്ലാതെ ഫീച്ചേഴ്‌സല്ലെന്ന് വേണു പറഞ്ഞു. ഒരു ക്യാമറാമാന്റെ കണ്ണുകളിലൂടെ നോക്കിയാല്‍ ലാലില്‍ തനിക്ക് ആകര്‍ഷകമായി തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ കണ്ണുകളാണ്. ലാലിന്റെ കണ്ണുകളില്‍ മാത്രമേ താന്‍ നോക്കാറുള്ളൂ. അത്ര ലൈവ്‌ലിയാണ് ലാലിന്റെ കണ്ണുകള്‍.നല്ല ശബ്‍ദവും മുഖവും ശരീരവുമൊക്കെ അഭിനേതാക്കളുടെ ടൂള്‍സാണ്. എന്നാല്‍ മോഹന്‍ലാലിനെ സംബന്ധിച്ച് ഇതൊന്നും അദ്ദേഹത്തിന് ഫേവറബിളായിരുന്നില്ല. പെര്‍ഫെക്ട് ഫോട്ടോ ഫേസുള്ള നടനല്ല ലാല്‍. എന്നിട്ടും കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി മോഹന്‍ലാല്‍ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സാണ് – വേണു പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News