Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on October 20, 2015 at 12:06 pm

മമ്മൂട്ടിയെയാണോ മോഹൻ ലാലിനെയാണോ കൂടുതലിഷ്ടം എന്ന ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി….!!!വീഡിയോ വൈറലാവുന്നു

prithviraj-speaks-mohanlal-is-better-than-mammootty

മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് മമ്മൂട്ടിയേക്കാള്‍ തനിക്കിഷ്ടം മോഹന്‍ലാലിന്റെ അഭിനയമാണെന്ന് പറയുന്ന ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയാണ്. 4 വര്‍ഷങ്ങള്‍ക്ക് മുമ്പ് (2011ല്‍ ) വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്ത ഒരു ടോക് ഷോയിലാണ് പൃഥ്വിരാജ് മോഹന്‍ലാലിന്റെ അഭിനയത്തോടുള്ള തന്റെ ആരാധന തുറന്ന് പറഞ്ഞത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ തരംഗമായിരിയ്ക്കുന്നത്.

തമിഴിലെ പ്രശസ്ത താരം പ്രകാശ് രാജും ഈ പരിപാടിയില്‍ പൃഥ്വിയ്‌ക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. “മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരില്‍ ആരുടെ നടിപ്പ് ഉങ്കളുക്ക് നല്ല പുടിക്കും” എന്ന അവതാരകയുടെ ചോദ്യത്തിന് ഒന്ന് ആലോചിയ്ക്കുക പോലും ചെയ്യാതെയാണ് പൃഥ്വി മോഹന്‍ലാല്‍ എന്ന് മറുപടി കൊടുക്കുന്നത്. ഇതു മാത്രമല്ല അഭിനയിയ്ക്കുമ്പോള്‍ ആരെപ്പോലെ അഭിനയിക്കണം എന്ന ചോദ്യത്തിനും പൃഥ്വി നല്‍കുന്ന മറുപടി കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍ പ്രകാശ് രാജ് എന്നാണ്.
–

–
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ പരിപാടിയുടെ വീഡിയോ ഇപ്പോള്‍ ഏതോ ഒരു വിരുതന്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതോടെ മമ്മൂട്ടി പൃഥ്വിരാജ് മോഹന്‍ലാല്‍ ആരാധകര്‍ ഇത് ഏറ്റ് പിടിയ്ക്കുകയായിരുന്നു. കൂടുതലും മമ്മൂട്ടി ആരാധകരെയാണ് ഈ വീഡിയോ ചൊടിപ്പിച്ചിരിയ്ക്കുന്നത്. എന്നാലും മമ്മൂട്ടിയോട് പൃഥ്വിരാജ് ഇങ്ങനെ കാണിയ്ക്കാന്‍ പാടുണ്ടായിരുന്നോ എന്നാണ് അവര്‍ ചോദിയ്ക്കുന്നത്. പൃഥിരാജിന്റെ തുടക്കകാലത്ത് വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടി പൃഥ്വിയ്ക്ക് ഒപ്പം അഭിനയിയ്ക്കാന്‍ കാണിച്ച വിശാല മനസ്‌കത താരം മറക്കരുതായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അതുപോലെ തന്നെ പോക്കിരിരാജാ എന്ന ചിത്രത്തിലും മമ്മൂട്ടി പൃഥ്വിരാജിനെ ഒപ്പം അഭിനയിപ്പിച്ചില്ലേ എന്നും മമ്മൂട്ടി ആരാധകര്‍ ചോദിയ്ക്കുന്നു. എന്നും പൃഥ്വിരാജിനെ ഉയര്‍ത്തികൊണ്ട് വരാന്‍ മമ്മൂട്ടി ശ്രമിച്ചിട്ടേ ഉള്ളു എന്ന് അവകാശവാദമുന്നയിക്കുന്ന മമ്മൂട്ടി ആരാധകര്‍ മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തിലെങ്കിലും തലകാണിയ്ക്കാന്‍ പൃഥ്വിയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നും ചോദിയ്ക്കുന്നു (താര സംഘടനയായ അമ്മയുടെ ട്വന്റി 20 എന്ന ചിത്രത്തില്‍ പൃഥ്വി ഒരു ഗാന രംഗത്തെത്തുന്നുണ്ടെങ്കിലും മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളും അഭിനയിച്ച ആ ചിത്രത്തെ മോഹന്‍ലാല്‍ ചിത്രം എന്ന് പറയാന്‍ കഴിയില്ല ).

Loading...

Comments are closed.

More News