Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒന്നിച്ചഭിനയിക്കുമ്പോള്‍ മോഹന്‍ലാലിനെപ്പോലെ സഹകരിക്കുന്ന മറ്റൊരു താരത്തെ താന്‍ കണ്ടിട്ടില്ലെന്ന് നടന് പ്രകാശ് രാജ്. ‘കാ്ഞ്ചീവരം’ എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിലെ സംഭവങ്ങള്‍ ഓര്‍ക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ലാലേട്ടന് ഒപ്പമുള്ള എന്റെ ആദ്യ ഷോട്ട് 25 ടേക്കുകളാണ് എടുത്തത്. എല്ലാ ടേക്കുകളും സത്യത്തില്‍ സാധാരണ നിലയില്‍ ഒ.കെയായിരുന്നു. പക്ഷെ മണിരത്നത്തിനു തൃപ്തിയായില്ല. പൂര്‍ണതയ്ക്കുവേണ്ടിയുള്ള ശ്രമമമായിരുന്നു അദ്ദേഹം നടത്തിയത്. 25 തവണയും റിഹേഴ്സലിനു വേണ്ടി ലാലേട്ടൻ എന്റെ ഒപ്പം സംസാരിച്ചു നടന്നു. അന്നേ വലിയ താരമാണ് അദ്ദേഹം. അങ്ങനെ റിഹേഴ്സലിനുവേണ്ടി മറ്റു നടന്മാര്ക്കൊപ്പം നടക്കേണ്ട കാര്യമില്ല. ഒപ്പം അഭിനയിക്കുമ്പോള്‍ അത്രയ്ക്ക് സഹകരിക്കുന്ന മറ്റൊരു താരത്തെ ഞാന്‍ കണ്ടിട്ടില്ല.’ അദ്ദേഹം പറഞ്ഞു.
കാഞ്ചീവരത്തില്‍ തനിക്കു ലഭിച്ച പുരസ്കാരം തന്നെപ്പോലെ തന്നെ മോഹന്‍ലാലിനും അവകാശപ്പെട്ടതാണെന്നും പ്രകാശ് രാജ് പറഞ്ഞു. മമ്മൂട്ടിയും മികച്ച നടനാണ്. യുവനടന്മാരില് പൃഥ്വിരാജ് കഴിവുള്ള താരമാണ്- അദ്ദേഹം വ്യക്തമാക്കി.
സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ സിനിമ പ്രതിനിധാം ചെയ്യുന്ന ഭാഷയോടും സംസ്കാരത്തോടും ആദരവ് വേണം. പ്രേക്ഷകരുടെ ഭാഷയില്‍ സംസാരിക്കുകയെന്നത് പ്രധാനമാണ്. സംസ്കാരത്തെ മനസിലാക്കാതെ ആ സംസ്കാരത്തില്‍ ജനിച്ച കഥാപാത്രങ്ങളെ മനസിലാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply