Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: 1600 അടി ഉയരത്തിലുള്ള മഞ്ഞു മലയില്‍നിന്ന് താഴേക്കു പതിച്ച സാഹസികന്‍ അത്ഭുതകരമായി രക്ഷപെട്ടു. അലാസ്‌കയിലെ നീകോള പര്‍വതത്തില്‍ സ്‌കൈയിംഗ് സാഹസികത പ്രമേയമായ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സ്‌കൈയിംഗ് വിദഗ്ധനായ ഇയാന്‍ മികന്‍ടോഷ് ആണ് ക്യാമറയ്ക്കു മുന്നില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
‘പാരഡൈസ് വെയിറ്റ്‌സ്’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. ക്യാമറയ്ക്കു മുന്നില്‍ മഞ്ഞുമലയിലൂടെ കയറുന്നതിനിടെയാണ് ഇയാന്‍ കാല്‍ തെറ്റി ഒരു കിടങ്ങിലേക്ക് പതിച്ചത്. 1600 അടി ഉയരത്തില്‍നിന്ന് തലകീഴായി വീണ സാഹസികന്‍ തലങ്ങും വിലങ്ങും മറിഞ്ഞ് വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം.
Leave a Reply