Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഡോര്‍: സല്‍മാന്‍ ഖാൻ ചിത്രമായ പ്രേം രത്തന്‍ ദന്‍ പായോയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ധര്‍മ്മേന്ദ്ര എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച ഇന്‍ഡോറിലെ അനൂപ് ടാക്കീസ് എന്ന തിയറ്ററിൽ രാത്രി ഷോയ്ക്കാണ് ഇയാള്‍ സിനിമ കാണാന്‍ എത്തിയത്.എന്നാല്‍ ക്യൂവില്‍ നിന്ന ഇയാള്‍ ക്യൂതെറ്റിച്ചു എന്ന് ചിലര്‍ പരാതിപ്പെട്ടതിനാല്‍ ഇയാളെ ക്യൂവില്‍ നിന്നും പുറത്താക്കി. പിന്നീട് ഇയാള്‍ക്ക് ടിക്കറ്റ് കിട്ടിയില്ല.
സല്‍മാന്‍ ഖാന്റെ ഫാനായ ഇയാള്‍ക്ക് വലിയ മാനസികാഘാതം ഈ സംഭവം ഉണ്ടാക്കിയെന്ന് ധര്‍മേന്ദ്രയുടെ സഹോദരന്‍ പറയുന്നു. ഇതേ സമയം ധര്‍മ്മേന്ദ്രയുടെ മരണത്തെ തുടര്‍ന്ന് തിയറ്ററിന് എതിരെ കല്ലേറു നടന്നു. വെള്ളിയാഴ്ച ധര്‍മ്മേന്ദ്രയുടെ ശരീരം അടക്കം ചെയ്തു. തിയറ്റര്‍ അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Leave a Reply